Archives / june 2019

കൃഷ്ണൻ നമ്പുതിരി ചെറുതാഴം
അവകാശം

മതിലായി നിന്നൂ
മതികേടു വന്നൂ.
മതബോധമേറ്റൂ 
മനമാടിയുലഞ്ഞൂ.
ഇസമേറ്റുപോയീ
രസമറ്റുപോയീ.
കൊടിയേന്തിനീങ്ങീ
കൊടിയദുരിതമായീ.
സത്യം മറഞ്ഞുനിന്നൂ
സദായാലസ്യമേറ്റൂ.
അവകാശബോധമാ-
യവബോധം മറഞ്ഞൂ.
സന്താനമാടിത്തകർത്തൂ
സന്താപമേറ്റുകരഞ്ഞൂ.
ഔഷധമേറ്റുയാത്രാ-
യൗന്നത്യമെല്ലാമിരുട്ടിൽ.
വികാരത്തിലാടിയാടി
വിവരാവകാശമേറ്റുപോയീ.
ജന്തുധർമ്മത്തിലിളകീ
ചിന്താതരംഗമുയർന്നൂ.

Share :