Archives / April 2020

നേഹ. ഡി. തമ്പാൻ മാർ ഇവാനിയോസ്‌ കോളേജ് തിരുവന്തപുരം
: തേടുന്നു മരുപ്പച്ച..... 

തേടിയലഞ്ഞു നാം മണലാരണ്യത്തിൽ 
ജീവനേകുന്ന തളിർ പച്ചപ്പിനായി 
കിട്ടാക്കനിയായ കൺകണ്ട ദൈവമായി 
ജീവനുല്പ്പത്തിയായ  ജീവപച്ചയെ 

നെട്ടോട്ടമോടിതേടിയലഞ്ഞു  ഞാൻ 
ജീവനാധാരമാം പഞ്ചഭൂതങ്ങളെ 
കിട്ടാക്കനിയല്ല,  കാണാക്കനിയല്ല 
സർവ്വവും മലിന മയമാക്കിതീർത്തു.
 തീർക്കുന്നു ഇവിടെ നാം മറ്റൊരു മരുഭൂവിനെ 
 തേടി അലയുന്നു നാം മാതൃഭൂവിൻ  പച്ചപ്പിനെ
തട്ടി കളയുന്നഹങ്കാരത്താൽ അനുഗ്രഹത്തെ 
 തനിക്ക് ഉള്ളതിനെ വിലയില്ല താനെന്ന ഭാവത്താൽ 
 തീർക്കരുത് മറ്റൊരു മണൽ ഭൂമി ചിത്തത്തിൽ
 ഇടകൊടുക്കരുത് തേടിയലയുവാൻ
 ഒരു തുണ്ടുള്ള ഹരിതഭംഗിയെ 
 സത് ചിത്തത്തിൻ വിത്തുപാകി സന്മാർഗ്ഗത്തിൽ 
പ്രയത്നിച്ചു സംരക്ഷിക്കണമെന്നന്തരംഗഭൂവിനെ.
 മരണമേകുന്ന വരൾച്ചയെ 
ശ്രമിക്കുന്നു കൈ കോർത്തു രക്ഷ പ്പെടാൻ 
ഒരു മനസ്സായി ഒറ്റ ക്കെട്ടായി 
വൈകില്ലിനീയും, മൂഢരായി 
മൗനത്തിലാണ്ടിരിപ്പാൻ....
 

Share :