Archives / june 2019

ബിജു തുറയിൽക്കുന്ന്
' മൂന്ന് പുസ്തകങ്ങളുടെ പ്രസാധനവുമായി കുമാരനാശാൻ സ്മാരക ലൈബ്രറി '


       തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ലൈബ്രറി ഒരേ സമയം മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തത് വേറിട്ട അനുഭവമായി. ലൈബ്രറി തന്നെയാണ് പുസ്തകങ്ങളുടെ പ്രസാധകർ. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന് ആദ്യാനുഭവമാണിത്. നിറഞ്ഞ സദസിനെ സാക്ഷിയാക്കി  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ ഉദ്ഘാടന കർമം  നിർവഹിച്ചു. ലൈബ്രറി കമ്മിറ്റിയംഗം ബിജു തുറയിൽക്കുന്നിന്റെ കിലുക്കാംപെട്ടി മരത്തിന്റെ ഇലകൾ ഡി.സുകേശൻ ഗ്രന്ഥകർത്താവിന്റെ മാതാവായ എസ്.വിമലയ്ക്കും സി.കെ.ബീനയുടെ കഥായനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ എം.എ.ഷാജഹാൻ വാഴേത്തിനും ഗബ്രിയേൽ ഗാർസിയ മാർക്വിസിന്റെ കപ്പൽച്ചേതം വന്ന നാവികന്റെ കഥ എന്ന നോവൽ വിവർത്തനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ആർ.കെ.ദീപയിൽ നിന്ന് എം.സുഗതനും ഏറ്റ് വാങ്ങി.കൃഷ്ണകുമാർ കാരയ്ക്കാട്ട്, ഷിബു.എസ്.വയലകത്ത് എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. കൗൺസിലർമാരായ പി.ശിവരാജൻ, സുജി പുഷ്പാംഗദൻ ശോഭാ ജഗദപ്പൻ എന്നിവർ ആശംസകൾ നേർന്നു. ലൈബ്രറി പ്രസിഡന്റ് ഡോ. ജാസ്മിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി റ്റി.എം.ആൾ ഡ്രിൻ സ്വാഗതവും അനിൽ ചൂരയ്ക്കാടൻ നന്ദിയും രേഖപ്പെടുത്തി..മുനീർ അറയ്ക്കൽ, സജു പ്രഭാകർ, സുജിത്ത് പ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുസ്തക പ്രകാശനത്തിന് മുന്പ് നടന്ന ഗാനസായാഹ്നത്തിൽ  ഗീതാമണിയമ്മ, ബിനു സരിഗ, ജയകൃഷ്ണൻ രാഘവൻ, ഹരികൃഷ്ണൻ രാഘവൻ, ബി.അജിത്ത്, ഉത്തരക്കുട്ടൻ, അസ്ന ,മിൻസാര  എന്നിവർക്കൊപ്പം ബാലവേദി ക്കൂട്ടുകാരും പങ്കെടുത്തു.

Share :

Photo Galleries