Archives / june 2019

 സുനിത ഗണേഷ്
കുളം - ഒരു ആവാസവ്യവസ്ഥ

കുളം
ഒരു ആവാസവ്യവസ്ഥ...
നിറയെ മീനുകൾ...
നട്ടെല്ലുള്ളവ!
ഇല്ലാത്തവ!
വാൽമാക്രികൾ...
ജീവനുള്ളവ!
ഇല്ലാത്തവ!
ഇടക്കിടെ
തലപുറത്തേക്കിടുന്നവ...
ജീവിതം മുഴുവൻ
മുങ്ങാംകൂളിയിട്ടു
കിടക്കുന്നവ!
ഒരുനാൾ
എല്ലാം
പൊങ്ങിവന്നു...
ജീവനില്ലാതെ,
സ്വത്വം നഷ്ടപ്പെട്ട്....

അടുത്തേതോ
ഫാക്ടറിയുണ്ടത്രേ....
രാസമാലിന്യങ്ങൾ
ഒഴുകിവന്നത്രെ....
ഒഴുക്കില്ലാത്ത വെള്ളം....
നിറഞ്ഞ മാലിന്യം...
മുങ്ങാംകൂളികൾ
അറിഞ്ഞില്ലത്രേ!!

   

Share :