Archives / june 2019

ഫൈസൽ ബാവ
.കഥയുടെ പ്രകാശപൂർണമായ മുഖംഎൻ.ടി ബാലചന്ദ്രന്റെ  ഒരാൾകൂടി വരാനുണ്ട് എന്ന കഥാ

 

എണ്പതുകളിൽ മലയാള ചെറുകഥാ രംഗത്ത് നിറഞ്ഞുനിന്നിരുന്ന എഴുത്തുകാരനാണ് എൻ.ടി.ബാലചന്ദ്രൻ. മനുഷ്യ സമൂഹത്തെ സമ്പുഷ്ടമാക്കുന്ന വിഭിന്ന ഭാവങ്ങളാണ് എൻടിയുടെ കഥകളുടെ പ്രത്യേകത.

 മലയാളത്തിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എൻടി ബാലചന്ദ്രൻ.

മലയാള ചെറുകഥയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ എന്ടി ബാലചന്ദ്രന്റെ കഥകളെ ഒഴിച്ചു നിർത്താൻ ആകില്ല. 

ജീവിതത്തിന്റെ പൊള്ളത്തരങ്ങളും ആഹ്ലാദപൊലിപ്പിക്കലും കഥകളിൽ വരച്ചിടുന്നു. *ഒരാൾകൂടി വരാനുണ്ട്* എന്ന കഥ ഒരു യാത്രയിലൂടെ മറ്റുള്ളവരിൽ നമ്മൾ മലയാളികൾ  കാണുള്ള ആകുലതയും, ജീവിതത്തിലെ വേർപിരിയലും കാത്തിരിപ്പിന്റെ ആഴവും മനസിലാക്കി തരുന്ന കഥയാണ്. നളിനിയും ഭർത്താവും കെ.എസ്.ആർ.ടി.സി ബസ്സിൽ ഉള്ള ഒരു യാത്രയാണ് കഥയുടെ പശ്ചാത്തലം. തിരക്കേറിയ ബസ്സയാത്രയിൽ ഒറ്റക്ക് സീറ്റിൽ ഇരിക്കുന്ന വിചിത്ര സ്വാഭാവക്കാരി എന്ന് ആദ്യമേ വിലയിരുത്തുന്ന സ്ത്രീ ആരാണ് എന്നും അവർ ആരെയാണ് കത്തിരിക്കുന്നത് എന്നൊക്കെ അറിയാനുള്ള വെമ്പൽ അയാളിൽ നിറഞ്ഞുനിന്നു.

*"ഞാൻ ആലോചിച്ചു: ആരായിരിക്കും അജ്ഞാതനായ ആ കഥാപാത്രം? അവർ പ്രതിക്ഷിക്കുന്നതും ഇരിപ്പിടം കത്തുവെക്കുന്നതും ടിക്കേറ്റെടുക്കുന്നതും ആർക്കുവേണ്ടിയായിരിക്കും?... അതവരുടെ ഭർത്താവായിരിയിരിക്കുമോ? സ്നേഹിതയായിരിക്കുമോ?"* ഇങ്ങനെ അയാളിൽ ഒരായിരം സംശയംങ്ങൾ കിളിർത്തു. എന്തുകൊണ്ടായിരിക്കും ഒരു സ്ത്രീ  ഒറ്റക്ക് ആകുമ്പോൾ നമ്മളിൽ ഇത്രേം ആകുലതകൾ ഉണ്ടാകുന്നത്. യാത്രാവസാനം വരെ അയാളിൽ ഇങ്ങനെ സംശയങ്ങൾ വളർന്നു പന്തലിച്ചു.

കഥയുടെ അവസാനം വരുന്ന ട്വിസ്റ്റ് അയാളിൽ അമ്പരപ്പ് ഉണ്ടാവുമ്പോൾ വായനക്കാരിലും ആ അമ്പരപ്പ് ബാക്കിയാകുന്നു

 

 *പാവ* എന്ന കഥയിൽ സുരേഷ് പ്രസന്ന ദമ്പതിമാരുടെ ജീവിതം ആണ്.  മറ്റുള്ളവർ നിസ്സഹായത കണ്ടു സംതൃപ്തി തേടുന്ന പ്രസന്നയുടെ ഓരോ ചെയ്തികളും അയാളെ തന്നിലേക്ക് തന്നെചുരുണ്ടുകൊണ്ടിരുന്നു. വെള്ളി നാണയം കടലിൽ ഇട്ടാൽ മുങ്ങിയെടുക്കാം എന്നു പറഞ്ഞ മുക്കുവപിള്ളേരെ   നിരാശപ്പെടുത്തി പ്രസന്ന പറ്റാവുന്നത്ര ദൂരേക്ക് നാണയം വലിച്ചെറിഞ്ഞു കൊണ്ട് ആ കുട്ടികളുടെ മുഖത്തേക്ക് വിജയ ഭാവത്തിൽ നോക്കി അവൾ ചിരിക്കുമ്പോൾ കുട്ടികൾ മുങ്ങിയെടുത്താൽ കിട്ടുന്ന അഞ്ചുപൈസ നാണയ തുട്ട് നഷ്ടമായ വ്യാസനത്തിൽ തല താഴ്ത്തി തിരിച്ചു പോയി. ഇങ്ങനെ വിവിധ തരത്തിൽ പ്രസന്ന ആനന്ദം കണ്ടെത്തി കൊണ്ടിരുന്നു. ഒരു പാവ പോലെ സുരേഷ് അവളെ പിന്തുടർന്നു കൊണ്ടിരുന്നു.

 

 *അവളുടെ കണ്ണിലെ ഫലിത ബിന്ദുക്കൾ*  രസകരമായ ഒരു കഥയാണ്. ഒരാണും പെണ്ണും തമ്മിലുള്ള പരിചയപ്പെടലും തുടർന്ന് അവരുടെ സൗഹൃദ വുമാണ് കഥാതന്തു. ഈ കഥയും യാത്രയുടെ പശ്‌ചാത്തലത്തിൽ തന്നെയാണ്. കഥയുടെ രസകരമായ അന്ത്യം വായനക്കാർക്കായി വിടുന്നു.

 

*കൈ വീശുന്ന പ്രതിമകൾ* എന്ന കഥയും രസകരമായ ഒന്ന യാത്രക്കിടയിൽ കുടിവെള്ളം കിട്ടാത്ത ഒരവസ്ഥയും കിട്ടിയപ്പോൾ അതിനെ രസകരമായ അന്ത്യവും നമ്മെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യും.

 എൻ ടി ബാലചന്ദ്രന്റെ കഥകളിൽ ആവർത്തിച്ചു വരുന്ന പശ്ചാത്തലം യാത്രയാണ്. അതിലൂടെ എല്ലാ കാലത്തെയും ചേർത്തു വെക്കാവുന്ന ആഖ്യാന രീതി സ്വീകരുച്ചു കൊണ്ട് മലയാള കഥക്ക്  എണ്പതുകളുടെ തുടക്കത്തിൽ പ്രകാശപൂര്ണമായ ഒരു മുഖം നൽകാൻ അദ്ദേഹത്തിനായി എന്നതാണ് എൻ ടി ബാലചന്ദ്രന്റെ കഥകളുടെ പ്രസക്തി.

 ഒരാൾകൂടി വാരാനുണ്ട് എന്ന സമാഹാരം ഇറങ്ങുന്നത് 1983ലാണ്. *കോമരം, നീലപ്പാടുകൾ, തെങ്ങ്, ഉമ്മിണി, പ്രേമം, പ്രഭാതത്തിലെ മരണം, താക്കോൽ പഴുതിലൂടെ, തൊഴിലില്ലായ്മ, മഴ* എന്നീ കഥകൾ കൂടി ഈ സമാഹാരത്തിലുണ്ട്. അക്കാലത്തെ മലയാള കഥയുടെ വളർച്ചയുടെ അടയാളങ്ങൾ ആയിരുന്നു ഈ കഥകൾ. ഇന്നും വായിച്ചാൽ ഇന്നിനോട് സംവദിക്കുന്ന കഥകൾ.

Share :