Archives / june 2019

കൃഷ്ണൻ നമ്പുതിരി ചെറുതാഴം
കൈയാങ്കളി

ഊർദ്ധ്വശ്വാസം വലിക്കു-
ന്നൂറ്റമേറും രാഷ്ട്രീയം.
കോടിക്കണക്കേറ്റുപോയ്
കഷ്ടം!ധനാധിപത്യം.
കണ്ണുരണ്ടും ചതിക്കു-
ന്നെണ്ണിയെണ്ണിത്തുലയും.
ദുഷ്ടത കൈമുതലാ-
യധികാരവാഞ്ഛയും.
നിയമം നിർമ്മിക്കുവോർ
നിയമലംഘകരോ!
നിയമസഭയിലോ
നയം കൈയാങ്കളിയോ!
കൊടിയേന്തിയിരിക്കാം
കോട്ടമേല്ക്കും ജനങ്ങൾ.
വോട്ടുതേടും കക്ഷികൾ
വേട്ട തുടരുന്നെങ്ങും.
ലക്ഷ്യമൊന്നെന്നു ചൊല്ലാം
ലക്ഷം മുടക്കുമെന്നോ!
ജനമനമിരുളിൽ
ജീവിതം ദുരിതമായ്.
വിദ്യയാഭാസമായീ
വിനോദം ലഹരിയായ്.
കടമ മറഞ്ഞുപോ-
യവകാശബോധമായ്.
രാഷ്ട്രീയം ജയിച്ചുപോയ്
രക്ഷകരില്ലയെങ്ങും.
നേതാക്കൾ ശരണമായ്
നോട്ടുമായാശ്രയിക്കാം.

Share :