Archives / june 2019

അനീഷ് ആശ്രാമം
വിദ്യാങ്കുരം

ശുദ്ധവിദ്യാങ്കുരം അര്‍ക്ക-
ശോഭയെഴുന്നൊരു വിദ്യാലയം
അനാദ്യവിദ്യ അനുഗ്രഹം നേടുവാന്‍
വാഞ്ഛിത ചിത്തമുള്ളൊരു വിദ്യാര്‍ത്ഥി
വിചക്ഷണ ചിന്തയായ് ജ്ഞാനവിജ്ഞാനങ്ങള്‍
വന്ദിക്കണം ജ്ഞാന പ്രാപ്തിക്കായ് ഗുരുവിനെ
കമനീയ സ്മൃതിയില്‍ ആഴ്ന്നുപോയൊരു പള്ളിക്കൂടം
അക്ഷരങ്ങള്‍ ലോപിച്ച പുരുഷാന്തരത്തില്‍
കാര്‍ന്നെടുക്കുന്ന ക്യാന്‍സറല്ല ജീവനു ഭീതി
മദ്യത്തില്‍ മയങ്ങി തൊട്ടെടുക്കുന്നു-
വിരല്‍ത്തുമ്പിലിന്നീ ലോകത്തെ
വെന്തൊടുങ്ങുന്ന പ്രജ്ഞയെ പുകച്ചെടുക്കുന്നു
മയക്കുമരുന്നില്‍ തീര്‍ത്തൊടുക്കുന്നു
ബാല്യകൗമാര യൗവ്വനങ്ങളെ
സമരമുറകളിന്ന് സംസ്കൃതി വിട്ട്
ചുംബനത്തില്‍ വന്നു നില്‍ക്കുന്നു.
സൃഷ്ടിയില്‍ ആവുമോ മാറ്റം?
ദൃഷ്ടാന്തങ്ങളെ മാറ്റുകില്‍ കല്പിച്ചിടാം
നവോത്ഥാനം വരേണം മോക്ഷപ്രാപ്തിക്കൊരു
വിത്ത - സംസ്കാര നവോത്ഥാനം
അനവദ്യ വിദ്യ അണിയിച്ചൊരുക്കാന്‍
അണിഞ്ഞൊരുങ്ങാം നമുക്കൊന്നായ് ഒരു കുടക്കീഴില്‍

Share :