Archives / june 2019

പ്രശാന്ത്
ഓർക്കുക,

സത്യം പറയാൻ ശീലിച്ച
പേനകൾ ഭയക്കരുതൊരിക്കലും
ഏതു നിമിഷവും
തോക്കു കൊണ്ട്
ചുട്ടെരിച്ചീടാമെങ്കിലും.

പഴയ
ചരിത്രത്താളുകളിൽ
തിരുത്തപ്പെടാം

മതാധിപത്യം വരാം

ഒടുവിൽ,
ജനാധിപത്യത്തിന്റെ
അവസാന നിമിഷത്തിൽ
'സത്യം' ഒരു വലിയ 
നുണയായിരുന്നെന്ന്
പറഞ്ഞു പഠിപ്പിച്ചിടാം.

ഓർക്കുക
സ്വാതന്ത്ര്യം
ചങ്ങലകളിലല്ല.

ചിന്തകൾക്ക് ചിറകും
പ്രവൃത്തികൾക്ക്‌ മൂല്യവും
വരുന്ന
ദിനത്തിൽ
നമ്മൾ പരസ്പരം
മനുഷ്യരെന്ന് 
അഭിസംബോധന ചെയ്യും,
ഹസ്തദാനം ചെയ്യും,
കെട്ടിപ്പിടിക്കും,
നെറ്റിയിൽ ചുംബിക്കും

Share :