Archives / june 2019

കൃഷ്‍ണൻ നമ്പുതിരി ചെറുതാഴം
തനിമയകന്നവർ

കനകംതേടും കനിവില്ലാ മനമേ,
കരകാണാക്കടലകമേയാത്മാവേ!
കരകാണാനകതാരിൽ ദീപമതേറ്റാം.
കരിയാതൊരുമയിൽ ജീവിതദാഹം.
പരമാർത്ഥത്തിൽ പരമാനന്ദമതായ്.
പാരസ്പര്യമതായ് ജീവിതസഞ്ചാരം.
പൊരുളറിയാതകലുന്നവരോ,
പകയേറ്റടിയും പുകയും മനവും.
രോഗാതുരമൊരു ദുരയേറ്റടിയും.
രോഗാലയമേ ശരണം തേടിത്തേടി.
തനിയാവർത്തനമെന്നറിയാതെങ്ങോ,തനിമയകന്നവരേ,ചൂഷണമായ്.
തർക്കമതെങ്ങും മാനവസൃഷ്ടി ,
                                          ദേവാ,
തുണയേകാനായറിവോതിയലരേ!
നാസ്തികരല്ലാ,യാസ്തികരല്ലാതിവർ
നാണംകെട്ടഭിനയമേറും കോലങ്ങൾ!
നന്മകൾ പോയ്,ധനമോഹമതേറുന്നേ,
നിലവിട്ടേ,നിലയും വിലയും നാട്യം!

Share :