Archives / May 2019

രഞ്ജിത്
ഞങ്ങൾ മറിയമാർ

കൂടെ വന്ന സുഹൃത്ത് ആദ്യമെ കയറി സീറ്റുറപ്പാക്കി. Play കാണാൻ  ശ്യാമുമൊത്ത് അകത്തു കയറിയപ്പോൾ മനസ്സുനിറഞ്ഞു. ഏതാണ്ട് എല്ലാ കസേരകളും നിറഞ്ഞാളുകൾ. അതു വരെയുണ്ടായിരുന്ന പരിഭവം  അലിഞ്ഞില്ലാതെയായി. മനസ്സുനിറഞ്ഞതുപോലെ ... നീ കഷ്ടപ്പെട്ടതിനുള്ള അംഗീകാരമാണാ ആൾക്കൂട്ടംമെന്ന് തോന്നി.  Play  തുടങ്ങിയപ്പോൾ തന്നെ ഒരു കാര്യം മനസ്സിലായി വളരെ സൂക്ഷമതയോടെ കാണേണ്ടതാണ് ഈ ദൃശ്യാവിഷ്കാരമെന്ന് ബോധ്യമായി. കാരണം , 5 സെക്കൻഡുകൾ മാറിനിന്നാൻ നഷ്ടമാകുന്നത് സൂക്ഷമായ ചില നേർക്കാഴ്ചകളാണ്. നാലഞ്ചു മിനിട്ടുകൾ കഴിഞ്ഞപ്പോൾ ചെണ്ടകൊട്ടിക്കൊട്ടിക്കൊണ്ട് രണ്ടു കഥാപാത്രങ്ങൾ പരമ്പരാഗതമായി നിലകൊള്ളുന്ന അല്ലെങ്കിൽ നിലനിർത്താൻ ശ്രമിക്കുന്ന രണ്ടു മൂന് സ്ത്രീ ബിംബങ്ങൾക്കു മുന്നിലൂടെ പ്രദക്ഷിണം പൂർത്തിയാക്കി നടന്നു നീങ്ങി ... അവരുടെ നടത്തം, സംഗീതം ,മുഖംമ്മൂടി എല്ലാം പ്രതേകതകൾ ഉള്ളവ... മാത്രമല്ല, തെട്ടുത്ത സെഗ്മൻഡിൽ മഹാരാജാവുമൊത്ത് ഒരു വരവു കൂടി ..... അതൊരു വെറുംവരവേയല്ല..... അധികാരം കയ്യാള്ളിയ നാൾ മുതല്ലള്ള നടത്തമാണ് .  രാജവാഴ്ചയുള്ളപ്പോൾ മുതൽ ഇന്നുവരെ... പുഷ്പവൃഷ്ടി, കൊമ്പ് , കുഴൽ .... അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നുവെന്നതും നമ്മളത് ദാരുണാന്ത്യം വരെ കണ്ടു രസിക്കുന്നുവെന്നും .... അതിന് നമുക്കിനി എന്ത് ചെയ്യാനാകുമെന്നല്ലാമുളള ധൈര്യപൂർണ്ണമായ ചോദ്യങ്ങളും  ബിംബങ്ങളുമാണ് നാടകത്തിലുടനീളം... ചിറകരിയപ്പെട്ട മാലാഖയും ആ കലാകാരനും ഗംഭീരമാക്കി. അതിലെ എല്ല: കലാകാരൻമ്മാരും ഗംഭീരമാക്കി. തികഞ്ഞ vocal trining ന്റെ അഭാവമുള്ളതിനാലാവണം വാക്കുകൾ പകുതി ഒടിഞ്ഞു പോയതും ചിലത് വ്യക്തമാകാത്തതും . ആ രംഗത്ത് പ്രതീക്ഷകളുടെ   ചിറകരിയപ്പെട്ടവരെയും, അരികുവൽക്കരിക്കപ്പെട്ടവരെയും തുടർച്ചയായി ക്രൂശിക്കുകയും അതാസ്വദിക്കുകയും ചെയ്യുന്ന... അതിനു പ്രത്യുപകാരമായി കിട്ടുന്നത് മോന്തുന്നവനെയും കാണിക്കുകമാത്രമല്ല ചെയ്യുന്നത്. ഭരണകൂട ഭീകരത രഹസ്യമായി നടപ്പിലാക്കുന്ന കെടുതികൾ നേരിട്ടല്ലാതെ പ്രദർശിപ്പിക്കുന്നുണ്ട്. അവ സ്ത്രീകൾക്കുണ്ടാക്കുന്ന മാനസിക പിരിമുറുക്കം മുതൽ വേദനിപ്പിക്കുന്ന കൊലപാതക ശ്രമങ്ങൾവരെ അക്കമിട്ടു നിരത്തുന്നു. ഇതിനടയിൽ കൂടെ വന്ന സുഹൃത്ത് താൻ പോകുന്നുവെന്ന സൂചന ഫോൺ വഴി നൽകി പുറത്തേക്കിറങ്ങി. എനിക്കതിൽ അൽഭുതം തോനിയില്ല കാരണം പസ്സോളിനിയുടെ SAL0 ' O LE 120 GIORNATE DI SODOMA കണ്ടപ്പോഴും അവൻ ഇതു പോലെ പോയിരുന്നു. ശ്രദ്ധ കുറച്ചങ്ങ് മാറിപ്പോയി അപ്പോഴേക്കും മനോഹരമായ സംഗീത പശ്ചാത്തലത്തിൽ മറിയമാർ അപ്പവും വീഞ്ഞും വിളമ്പുന്നു. ആ പ്രക്രിയ്യ സ്ത്രീ കൊടിയ വേദനയിൽ ഉഴലുമ്പോഴും മുഖത്ത് മത്താപ്പൂ കത്തിച്ച് നിൽക്കണം, കൂടാതെ സമൂഹത്തിലെ കാലഹരണപ്പെടാത്തഅടിച്ചേൽപ്പിക്കപ്പെട്ട പരമ്പരാഗത കുലത്തൊഴിലുകളിലെ ജീർണ്ണതകളും കൂടി വരച്ചുകാട്ടുന്നതായിരുന്നു.. നാടകം കഴിയുമ്പോൾ ഒന്നുകൂടി കാണണമെന്ന തോനലുണ്ടായി. കാരണം  കവിതയിൽ നിന്ന് സ്വാംശ്വീകരിക്കപ്പെടാത്ത ഭരണകൂടം വളർത്തുന്ന കലാപങ്ങൾ , തീവ്രവാദമെന്ന ജൈവായുധം അങ്ങനെ പലവിധ ബിംബങ്ങൾ , മുഖങ്ങൾ , പൊയ്മുഖങ്ങൾ , എന്നിവയെല്ലാം വിളക്കിച്ചേർത്ത് ചോദ്യങ്ങളും ചിന്തകളുമായി ആസ്വാദകനെ അക്ഷീണം യത്നിപ്പിക്കുന്നുമുണ്ട് സംവിധായകൻ. 
സംഗീതവും ലൈറ്റിംങ്ങിലെ റെമിംങ്ങും നിറങ്ങളും കൃത്യങ്ങളും സഞ്ചാര പദങ്ങളിലും തിരുവുകളിലുമെല്ലാംവളരെ ശ്രദ്ധാപൂർവ്വമുള്ള  ഏകോപനം ശ്രദ്ധേയമാണ്. കുസൽ ആനന്ദിന്റെ സംഗീതം വളരെ വ്യത്യസ്ഥമാണ്. അനാവശ്യമായ സംഗീത അതിപ്രസരമില്ലാതെ വാചികാഭിനയത്തെ ബാധിക്കാത്ത വിധം നിർവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു.ചുരുക്കി പറഞ്ഞാൽ  ഒരു ക്ലാസിക്കൽ Play തന്നെയാണ് 'ഞങ്ങൾ മറിയമാർ ' അത് കാണാതിരുന്നെങ്കിൽ വലിയ നഷ്ടമാരുന്നു . കാരണം ആ Play കണ്ടാലെ മനസ്സിലാകൂ ....ഒപ്പം ഒരു വലിയ കലാസൃഷ്ടി നിർമ്മിക്കാനുള്ള പാകപ്പെടൽ രതീഷ് കൃഷ്ണയ്ക്ക് വന്നു ചേർന്നതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നി... അടുത്തിരുന്ന ശ്യാമിനോട് പിന്നെക്കാണാമെന്ന് പറഞ്ഞിറങ്ങി. പൊള്ളയായ ആലിംഗനത്തിലും ഭംഗിവാക്കുകൾക്കും അപ്പുറമാണ് ആ ദൃശ്യാവിഷ്കാരം എന്ന് മനസ്സിലായതു കൊണ്ട് ... ഞാൻ സംവിധായകനെക്കാണാൻ നിൽക്കാതെ പുറത്തേക്കിറങ്ങി.. അടുത്ത പ്രദർശനം കാണണമെന്ന അതിയായ ആഗ്രഹത്തോടെ.....
                     - രഞ്ജിത്

Share :

Photo Galleries