Archives / May 2019

ടി.എസ് .പ്രദീപ് ( റിപ്പോർട്ട് )
മതഫാസിസം ഇന്ത്യക്ക് കേരളത്തിന്റെ മുന്നറിയിപ്പ് പ്രഭാഷണം:  ആർ.ബി .ശ്രീകുമാർ

 

    ഇന്ത്യയുടെ സമകാലിക ,രാഷ്ട്രീയ രംഗം ഏറെ കളങ്കിതമാണെന്നും അതിന് ഇന്നലെകളിലെ കേരളത്തിന്റെ സാംസ്കാരിക നവോത്ഥാന മുന്നേറ്റം ശക്തിപകരണമെന്നും ഒപ്പം കേരളം അതിന്റെ സവിശേഷതകൾ നിലനിർത്തണമെന്നും മുൻ ഗജറാത്ത് ഡി.ജി.പി ആർ.ബി.ശ്രീകുമാർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ജോയിന്റ് കൗൺസിൽ ഹാളിൽ കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . സംഘം ജില്ലാ പ്രസിഡന്റ് ടി.എസ് .പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ ചന്ദ്രൻ സ്വാഗതവും എൻ.കെ. ഇ സഹാക്ക്‌ കൃതജ്ഞതയും രേഖപ്പെടുത്തി.

        ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട മതനിരപേക്ഷവും ജനാധിപത്യപരവുമായ ഇന്ത്യൻ ഭരണ സംവിധാനത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് മതമൗലികവാദവും വർഗീയവാദവും പ്രവർത്തിക്കുന്നത്. അടിസ്ഥാന മതദർശനങ്ങളിലുള്ള നിരക്ഷരതയും മതമാർഗങ്ങളിലെ അജ്ഞതയും വർഗീയ വാദികളുടെ ഉപദേശങ്ങളെ എതിർക്കുവാനുള്ള ജാഗ്രതക്കുറവും അന്യ സമുദായങ്ങളോടുള്ള വിരോധമനസ്ഥിതിയും നിസാര കാര്യങ്ങളിൽ പ്രകോപിതരായി അക്രമങ്ങളിൽ എടുത്തു ചാടുന്നതും ആകസ്മിക സംഭവങ്ങളിൽ അക്രമാസക്തരാകുന്നതും നാം കാണുകയാണ്. ഭരണകൂടവും പുരോഗമന പ്രസ്ഥാനങ്ങളും ഈ പരിതസ്ഥിതികളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടു .

       1992-ൽ ബാബറി മസ്ജിദ് തകർക്കലും 1993-ൽ മുംബെ കലാപവും 2002-ലെ ഗുജറാത്ത് വംശഹത്യയും മതമൗലിക വാദത്തിൽ നിന്നും തുടങ്ങി വിഘടനവാദത്തിലേക്ക് കടക്കുന്നതായി കാണാം.

        വർഗീദവാദം ഒരു സമീപനവും സാമൂഹ്യ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമാണ്. ഇന്ത്യൻ സമൂഹം വിവിധ മതവിശ്വാസികളുടെ ഒരു കൂട്ടായ്മയാണെന്ന സങ്കൽപ്പത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. വർഗീയ വാദിയെ സംബന്ധിച്ചിടത്തോളം വിവിധ മതസമൂഹങ്ങളുടെ താത്പര്യങ്ങൾ പരസ്പര പൂരകങ്ങളല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ സംഘർഷം നിലനിൽക്കുന്നു. സ്കാൻ ഡിനേവിയൻ രാജ്യങ്ങളിലെ ജനങ്ങളിൽ മത- ദൈവ സങ്കൽപ്പങ്ങൾ നാമമാത്രമാണ്. അതു കൊണ്ടു തന്നെ അവിടെയുണ്ടാകുന്ന മാറ്റങ്ങൾ പ0നവിഷയമാക്കേണ്ടതും അനുകരിക്കപ്പെടേണ്ടതുമാണെന്ന് ആർ.ബി. ശ്രീകുമാർ പറഞ്ഞു.

Share :

Photo Galleries