Archives / May 2019

ഇന്ദുലേഖ വയലാർ
തോൽപ്പാവ

 പാവകൾ,നൂലിലാടുന്നപോലെ,

 പാവങ്ങൾ,പുസ്തകച്ചരടിലും.

പരീക്ഷണങ്ങളും,പരീക്ഷകളും,

പണ്ടേ,പൊറുതിമുട്ടുന്നുമണ്ണിൽ.

 

കഴിവും,കലകളും,കുഞ്ഞുങ്ങളിൽ

പലതായിയനുവഭവംവേറെയല്ലോ,

എന്നിട്ടുമെന്തേ,നമ്മൾ,

അവരിലെ,മോഹമറിഞ്ഞില്ല.

 

ഫലംവൻവിജയമെങ്കിലോ,

അദ്ധ്വാനത്തിന്നാഹ്ലാദം,

നേടും,രക്ഷിതാക്കൾ.

തോൽവിയാണെങ്കിലോ,

അടിയുംചവിട്ടുംഅസഭ്യവാക്കും

പൊന്നുമക്കൾക്കുസമ്മാനം.

 

കാലംകലികാലം,പണ്ടത്തെ,

കുഞ്ഞുങ്ങൾക്കുചങ്ങലയില്ല

കല്ലും,മരക്കഷണവുംഎറിഞ്ഞും

ലക്ഷ്യംതെറ്റാതെ,മാങ്ങവീഴ്ത്തി,

 

വൈകുന്നേരങ്ങളിൽകളിയും

പുഴയിലോ,കുളത്തിലോ,നീന്തലും,

ചെറുപ്പംആസ്വദിച്ചുവളർന്നു

പുതുതലമുറകൾകൺമുന്നിൽ,

 

അല്പംദയയ്ക്കുവേണ്ടിയലറുന്നു,

സായാഹ്നങ്ങളിൽ,വ്യായാമം

ചിരിയ്ക്കുന്നു,കരയുന്നു,

തോൽപ്പാവക്കൂത്തുപോൽ

പ്രഹസനമാകുന്നുഈപഠനം

 

ചിന്തയ്ക്കുവിശ്രമമില്ല,

ചന്തയ്ക്കുപോകാനുമറിയില്ല,

കൂട്ടിൽ വളർത്തുംകിളികൾ

കൂടുതുറന്നാൽപറന്നുപോകും

എല്ലാംതോൽപ്പാവകൂത്തുപോലാടും

 

ജീവിതംകൈക്കുമ്പിളിലായാൽ,

ജന്മസാഫല്യമെന്തെന്നറിയാതെ,

ജീവിതംവെറുതെതള്ളിനീക്കുന്നു,

പരാജയങ്ങൾക്കുമുന്നിൽപതറുന്നു,

തണലുതേടാനറിയാത്തതോൽ

പ്പാവക്കൂത്തുകാരല്ലോഇക്കൂട്ടർ.

Share :