Archives / May 2019

സുനിത ഗണേഷ്
എന്ന് സ്വന്തം ഭൂമി

ഉരുണ്ടുരുണ്ടു വന്ന്
തലോടിയപ്പോൾ 
വിചാരിച്ചതേയില്ല,
എന്റെ 
പച്ചപ്പു മുഴുവൻ
കടിച്ചു പറിക്കുമെന്ന്...
കൂർത്ത വിരലിനാൽ
ചിത്രം വരച്ചപ്പോൾ
അറിഞ്ഞതേയില്ല,
എന്റെ
ആഴങ്ങളെ മാന്തിപ്പറിക്കുമെന്ന്..
മണ്ണുമാന്തീ, 
നീയൊരു
പ്രണയകഥയിലെ
നായകൻ.
കളിച്ചു, ചിരിച്ച്
മാന്തിയെടുത്തത്
എന്റെ
ജീവ സത്തയുടെ
നാരായവേര്.

Share :