Archives / May 2019

മുല്ലശ്ശേരി
വൃദ്ധൻ......... ചുമലിൽ  ഭാണ്ഡം

നോവൽ

 

( പത്തൊൻപത് - 19 )

(ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019 ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 20l9ലും പതിനൊന്ന് മുതൽ പതിനാല് വരെ archives മാർച്ച് 2019 ലും പതിനഞ്ചു മുതൽ പതിനെട്ട് വരെ archives ഏപ്രിൽ 2019-ലും വായിക്കാം)

       ഫിലിപ്പ് തന്ന പുസ്തകം ഞാൻ മറിച്ച് നോക്കി - - അത് ,റബ്ബറിന്റെ '' നാഷണൽ ആന്റ് ഇന്റർ നാഷണൽ അഫേഴ്സ് ഒൺലി'' എന്ന് തന്നെ പറയുന്നതാവും കൂടുതൽ ശരി. അതിനോടൊരു സ്വരചേർച്ചയ്ക്ക് മനസെത്തുന്നില്ലെന്ന് തോന്നിയ നിമിഷം തന്നെ ആ പുസ്തകം അടച്ച് വെച്ചു.

         എന്നോടൊപ്പമുളള തുണി സഞ്ചിയിൽ നിന്നും - '' പി.കുഞ്ഞിരാമൻ നായരെ '' പുറത്തെടുത്തു ,  തൊട്ടുമുമ്പുള്ള ദിവസം ലൈബ്രറിയിൽ നിന്നും എടുത്തതാണ്  - ഇത് വരേയുമൊന്നു മറിച്ച് പോലും നോക്കിയില്ല.

'' മൗനശില്പം കളിക്കോപ്പു പുതുക്കുകെ-
ന്നാനന്ദഹേമന്ത സന്ധ്യകൾ ചൊൽകിലും ',

വിണ്ടലമേറിയ താരകൾ - 'നിൻ കളി
വീണ്ടുമരങ്ങേറുകെ ''ന്നറിയിക്കിലും :
:
''പൊന്നിൻ മലരുതരികെ' ന്നുഷസ്സുകൾ
തെന്നൽക്കുറിപ്പുകൾ വീണ്ടുമയയ്ക്കിലും ......

ഞാൻ ''കളിയച്ഛനി '' ൽ മയങ്ങിയിരുന്നു പോയി.

           ഫിലിപ്പ് എന്നെ തൊട്ട് വിളിച്ചപ്പോഴാണ് ,ഞാൻ ''കളിയച്ഛനിൽ '' നിന്നും കരകയറിയത്. 
     '' എടാ ഒരു ബോധവുമില്ലാതെയാണല്ലോ നിന്റെയീ വായന'' എന്നു് ചോദിച്ച് കൊണ്ട് എന്റെ കൈയിൽ നിന്നും ''പി. കുഞ്ഞുരാമൻ നായരെ അവൻ വാങ്ങി ആകെയൊന്ന് മറിച്ച് നോക്കിയിട്ട് --- ''ഈ കക്ഷിയാണോ നിന്റെ ഫോവറിറ്റ്'' ''
   ഞാൻ അവനെ നോക്കുക മാത്രം ചെയ്തു.

        '' എടാ ,ഇദ്ദേഹത്തിന് കൂട് കൂട്ടാൻ അറിയില്ല -ലോകം സ്വന്തം തറവാട് എന്ന് കരുതിയും  സ്വന്തമെന്ന് കാണുന്നതിനൊക്കെ കണ്ടും  മനസ് കൊടുത്തും പറന്ന് നടന്ന ആളാണ്...

'' നീയിന്നാ മേഘരൂപന്റെ ഗോത്രത്തിൽ ബാക്കിയായവൻ ,ഏതോ
വളകിലുക്കം കേട്ടലയും ഭ്രഷ്ട കാമുകൻ'' - ഇതാണ് ആറ്റൂർ രവിവർമ്മ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് .അത് ഈ പുസ്തകത്തിലുണ്ടു '' 

''ഇതാണ് നിന്റെ യഥാർത്ഥ പ്രശ്നം .. നീ ഏതോ സ്വപ്ന ലോകത്താണ് -  അതാണ് നിനക്ക് ലക്ഷ്യബോധമില്ലാതായത്.. ''   അവൻ പറഞ്ഞ് നിറുത്തി.

       ഞങ്ങൾ ഗോഡൗണിൽ നിന്നും റോഡിലെത്തി. അതിനടുത്ത് തന്നെയാണ് അവന്റെ റൂമും . '' എന്റെ റൂമിൽ പോകാം: '' എന്നെ അവന്റെ റൂമിലേക്ക് കൂട്ടി. വലിയ കുഴപ്പമില്ലാത്ത റൂം കാറ്റും വെളിച്ചവും കിട്ടുന്നതും ഒപ്പം അറ്റാച്ചിടുമാണ്.  ഞാൻ ചോദിക്കാതെ തന്നെ അവൻ പറഞ്ഞു. ''കമ്പനി വകയാണ് ഈ റൂം ''
'' ഒരു നിമിഷം ഈ കുഞ്ഞിരാമൻ നായരെ നീ നോക്കിയിരിക്കുന്ന സമയം കൊണ്ട് ഞാൻ കുളിച്ചു വരാം...''

         അവൻ കുളിച്ചെത്തി. വേഷം മാറി എന്നെയും കൂട്ടി അടുത്തുള്ള ഹോട്ടലിലേക്ക് .

        ഹോട്ടലിൽ നിന്നും പുറത്തിറങ്ങി ഞാൻ വിടചോദിച്ചപ്പോഴാണ് __''നാളെക്കഴിഞ്ഞ് മറ്റെന്നാൾ അതായത് ഞായറാഴ്ച ഉച്ചയോടെ നീ റൂമിൽ വരിക. ഉച്ചക്ക് ഒരുമിച്ച് ഭക്ഷണവും കഴിച്ച്  നമുക്ക് ബീച്ചിൽ പോകാം. ബീച്ച് നിനക്ക് എന്നും ഇഷ്ടമാണല്ലോ...........

അത് അവനോട് ഞാൻ സമ്മതിച്ച് പിരിഞ്ഞു.

        ഞാൻ വീടിലേക്കു് നടക്കുമ്പോഴാണ് എന്റെ അവസ്ഥയെക്കുറിച്ചും ഫിലിപ്പ് എന്നെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ചും ചിന്തിച്ചത്. അവൻ പറഞ്ഞത് ശരിയാണെന്ന് എറിക്ക് തോന്നി. എനിക്കൊരു ലക്ഷ്യബോധമില്ല തന്നെ. ഓരോരുത്തരും കോളേജ് വിട്ട ശേഷം അവരുടെ കാര്യങ്ങൾ നോക്കി മുന്നോട്ട് പോകുമ്പോൾ ഞാനും യാത്ര തുടരുന്നു -- ഇതൊരു യാത്രയാണെങ്കിൽ , ആ യാത്ര യാതൊരു ലക്ഷ്യവുമില്ലാതെ തുടരുന്നു വെന്ന സത്യം എന്നെ തുറിച്ച് നോക്കുന്നു. പക്ഷേ ഇത് എനിക്ക് ആദ്യമായി തോന്നിയതുമല്ല. ഇത് പോലെ തോന്നുമ്പോഴെല്ലാം ഇതിനൊരു മാറ്റം വേണെമെന്ന് സ്വയം ശപഥം ചെയ്യും. ഉറങ്ങി ഉണരുമ്പോൾ പിന്നെയും ഞാൻ ആ പഴയ ഞാൻ തന്നെ. പഴയൊരു വർണ്ണപ്പൊലിമയുള്ള  ഭൂതകാലത്തിന്റെ ഉച്ചിഷ്ടം തിന്ന് കാലം കഴിയ്ക്കാൻ നോക്കുന്ന ഒരു ഏകാന്തപഥിതന്റെ അവസ്ഥ ,അതിന് കൂട്ട് കുറെ സ്വപനങ്ങളും. ഇതിനൊരു മാറ്റം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ എന്നിൽ സ്വപ്നങ്ങളോടൊപ്പം തന്നെയുള്ള ഒരു അനാസ്ഥ അതിന് എന്നും കുടപിടിയ്ക്കുന്നത് പോലെ. 

(തുടരും)

Share :