Archives / November 2017

സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക് -തിരുവനന്തപുരം

കേരളത്തിൽ സ്ത്രീകൾക്കും കുട്ടിൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും, വിധേയരാകുന്നവർക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ജില്ലയിൽ 2013 സെപ്റ്റംബർ 10-ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക് ആരംഭിച്ചത്. സമൂഹത്തിൽ ഒറ്റപ്പെടുന്നവരും, പ്രശ്നങ്ങൾ നേരിടുന്നവരും, നിരാലംബരുമായ സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ഇതിൻറെ പ്രയോജനം ലഭിക്കുന്നത്. അവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകളുടെ പ്രസ്ഥാനമായ കുടുംബശ്രീ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. \'സ്നേഹിത\' ഹെല്പ് ഡെസ്ക് കുട്ടികൾക്കും സ്ത്രീകൾക്കും വൈകാരികവും, നിയമപരവും, സാമൂഹികപരവുമായ പിന്തുണ ഉറപ്പുവരുത്തുന്നു. അതിനോടൊപ്പം തന്നെ സ്ത്രീകൾക്കു സ്വന്തം പ്രശ്നങ്ങൾ ഒരു കൂട്ടായ്മയിൽ പങ്കുവെയ്ക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും സ്നേഹിത മാർഗ്ഗനിർദ്ദേശം നല്കുന്നു. ദാരിദ്ര്യ നിർമാർജ്ജന പ്രവര്ത്തനങ്ങളിൽ സ്ത്രീകളുടെ പങ്കും പ്രാതിനിധ്യവും ഉറപ്പാക്കുന്നതോടൊപ്പം സാമൂഹ്യവികസന പ്രക്രിയയിൽ സ്ത്രീയുടെ സ്ഥാനം വിലയിരുത്തുന്നതിനും \"ഒരിടം\" എന്ന നിലയിൽ കേന്ദ്രം പ്രയോജനപ്പെടുത്തുന്നു.

കേന്ദ്രം കൊണ്ട് ഉദ്ദ്യേശിക്കുന്നത്

ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും
? സുരക്ഷയും സംരക്ഷണവും
? കൗൺസിലിങ്
? പിന്തുണയും മാർഗ്ഗനിര്ദേശവും
? നിയമസഹായം ആവശ്യഘട്ടങ്ങളിൽ താത്കാലിക താമസ സൗകര്യം
? ആവശ്യമായ സഹായ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുക.

തുടങ്ങിയ സേവനങ്ങൾ സ്നേഹിതയിലെ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ 24 മണിക്കൂറും സാദ്ധ്യമാകുന്നു എന്നതു ജീവനക്കാർ എല്ലാവരും സ്ത്രീകളാണ് എന്നതും സ്നേഹതയുടെ സവിശേഷതയാണ്.
വർഷത്തിൽ ശരാശരി 400 കേസ്സുകളാണ് സ്നേഹിതയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിൽ ലൈംഗികാതിക്രമം, ഗാർഹിക പീഢനം, ശാരീരിക മാനസിക വൈകാരിക പീഢനം, കുടുംബപ്രശ്നം, ദാമ്പത്യ പ്രശ്നം, സാമൂഹ്യ പ്രശ്നം, മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ, അയൽക്കൂട്ട പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഉൾപ്പെടുന്നത്.
സ്നേഹിതയിലേക്ക് നേരിട്ടും ഫോൺ മുഖേനയും കേസ്സുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ലഭ്യമാകുന്ന കേസ്സുകളുടെ നിജസ്ഥിതി നേരിട്ടും അതാത് പ്രദേശത്തെ കുടുംബശ്രീയുടെ സംവിധാനം ഉപയോഗിച്ചും മനസ്സിലാക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. കേസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശരിയായ രീതിയിൽ പുനരധിവാസം സാധ്യമാക്കുന്നതിനുമായി സർക്കാർ സർക്കാരേതര സ്ഥാപനങ്ങളുമായി (അംഗീകരിക്കപ്പെട്ട) ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. തീർപ്പാക്കിയ കേസ്സുകളിൽ സ്നേഹിതയുടെ തുടർസേവനങ്ങളും ലഭ്യമാക്കുന്നതാണ്. ആരംഭഘട്ടത്തിൽ ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ പേരൂർക്കട ഇന്ദിരാനഗറിലാണ് സ്ഥിതിചെയ്യുന്നത്.

വിലാസം
സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക്
P R A 37 , പത്മവിലാസം ലൈൻ
ഇന്ദിരാനഗർ , പേരൂർക്കട , തിരുവനന്തപുരം
ഫോൺ. നം. 0471 2430661
ടോൾ ഫ്രീ നം. 1800 425 8855

Share :