Archives / April 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
വേട്ട

 

പട്ടംകെട്ടിക്കളിയാടീടാൻ
പാർട്ടിക്കാരോടിനടക്കും.
വോട്ടേ ശരണം നാട്ടാരേ,
വേട്ട നടത്തും നാളുകളായ്.
അധികാരത്തിൻ രുചി നുണയാൻ
വിധി തേടിനടക്കുങ്കാലം.
കൂട്ടായ്പ്പലവിധകക്ഷികൾ
കൂട്ടായ്പ്പലവിധജാതികൾ.
സ്ഥാനാർത്ഥികളെത്തേടും
ഹരിച്ചും ഗുണിച്ചും ജാതി,
മത,സമുടായമതെത്ര!
സ്ത്രീശാക്തീകരണത്തിൻ
മുറവിളികൂട്ടും കക്ഷികൾ
സ്ഥാം മോഹിച്ചടരാടും
സ്ത്രീകൾക്കായ് സ്ഥാനമതെങ്ങോ?
പണമേ ശരണമതെങ്ങും
പണിയോ,സ്വന്തം ബന്ധം തേടും.
കഷ്ടം!ജനാധിപത്യം കാത്തരുളും
കാടത്തം,താനടിമത്തന്താൻ.

Share :