Archives / May 2019

കെ.ആർ കണ്ണന്നൂർ (കീർത്തി)
ക്ഷണക്കത്ത്

എന്റെ മുറിക്ക്

ഇടത്തും വലത്തുമായി

രണ്ടു വാതിലുണ്ട്.

വലത്തേ വാതിൽ അടച്ചു പൂട്ടി

താക്കോൽ മറ്റൊരാളുടെ കയ്യിലാണ്

ഇടത്തേ വാതിൽ

എപ്പോഴും തുറന്നിരിക്കും.

അവിടെ എന്റെ സ്വാതന്ത്ര്യത്തിൽ

ചിതലരിച്ചിരിക്കുന്നത് കാണാം.

അഹങ്കാരത്തിന്റെ തോളുകൾ

നിങ്ങളെ കുത്തിനോവിക്കും.

മൗനമാകും വാളുകൊണ്ട്

ശരീരത്തിൽ ചുവപ്പ് പടരാം.

മുള്ളുപോലെ വാക്കുകൾ ആഴ്ന്നിറങ്ങാം

ദംഷ്ട്ര നീട്ടി ചോരയിറ്റുന്ന നാവുമായി

തീ തുപ്പി ഭയപ്പെടുത്തുന്ന ഒരു ഭൂതമുണ്ട്.

എല്ലാം മരീചികയെന്ന തിരിച്ചറിവിൽ

മുറിയിൽ കടക്കുമ്പോൾ

നിങ്ങൾ നിങ്ങളിലെത്തിയിരിക്കും

മേശപ്പുറത്ത്

നിറഞ്ഞിരിക്കുന്ന വീഞ്ഞു പാത്രം

നിങ്ങൾക്ക് നേരെ നീട്ടപ്പെടുന്നു.

മറിച്ച് നിങ്ങൾ ഭയന്ന് പിൻമാറി

ടിക്കറ്റെടുത്ത് വലതുവശം ചേരുമ്പോൾ

മോക്ഷപ്രാപ്തി നേടാതെ

രൂപാന്തരപ്പെട്ട

ശീലകളെയേ കാണാനാകൂ...

 

 

 

 

 

Share :