Archives / May 2019

സ്വയം പ്രഭയുടെ റിപ്പോർട്ട്
കച്ചമണിക്കിലുക്കം (വാഴേങ്കട കുഞ്ചുനായർ...കലയും ജീവിതവും )

16- 4 - 2019 ഗുരുവായൂരിൽ രുഗ്മിണി റീജൻസി ഹാളിൽ  വെച്ച്  കച്ചമണിക്കിലുക്കം (വാഴേങ്കട കുഞ്ചുനായർ...കലയും ജീവിതവും ) പ്രകാശനം കർമ്മം  നിർവ്വഹിച്ചു.

എഴുത്തുകാരനും സിനിമാ സംവിധായകനുമായ ശ്രീ ശരത് ഹരിദാസ് കോട്ടക്കൽ ദേവദാസിന് നൽകി പ്രകാശനം ചെയ്തു. ഗുരൂവായൂർ രുഗ്മിണി റീജൻസിയിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീകോട്ടക്കൽ നന്ദകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ശ്രീ. കെ.പി. രവിശങ്കർ സ്വാഗതം ആശംസിച്ചു. ശ്രീ ഡോ.ടി.എസ്. മാധവൻകുട്ടി അവർകൾ പുസ്തക പരിചയം നടത്തി. ശ്രീ.കലാ :ബാലസുബ്രമണ്യൻ  വാഴേങ്കട കുഞ്ചുനായരെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീമതി കെ.പി.സുധീര ,ശ്രീ എം.ചന്ദ്ര പ്രകാശ്, ശ്രീ സെബാസ്ത്യൻ കോട്ടക്കൽ ദേവദാസ് ശരത്  എ .ഹരിദാസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ഇന്ദിരാബാലൻ മറുമൊഴി നൽകി - അതിന് ശേഷം അതേ വേദിയിൽ ശരത്  എ ഹരിദാസ് സംവിധാനം നിർവ്വഹിച്ച ശ്രീ.കല്ലാട്ട് മണികണ്ഠന്റെ കളമെഴുത്തിനെക്കുറിച്ചുള്ള  ഡോക്യുമെന്ററി പ്രകാശനവും നടന്നു. 

പുസ്തകം ആവശ്യമുള്ളവർക്ക് bharathsanskrithi@gmail.com  ൽ ബന്ധപ്പെടാം.

Share :

Photo Galleries