Archives / April 2019

കൃഷ്ണൻ നംബൂതിരി ചെറുതാഴം
വിധേയൻ

വികാരത്തിന്നലകൾ തലയിൽ
വിവേകരത്നാകരം ഹൃദയം!
ഹൃദയത്തിൽ ബ്രഹ്മത്തിന്നാസ്ഥാനം
കല്പിച്ചു കനിവായുൾക്കാഴ്ചയായ്.
കൈവല്യമായുണരും മനവും
മനസ്സിന്നിരുൾ നീക്കുമാത്മാവേ!
ആനന്ദസാഗരത്തിലാറാടും മനമേ-
യനന്തനിധി കണ്ടു സൗഭാഗ്യമോ!
നിലയും വിലയുമേറും ജ്ഞാനമായ്
നയമായ്,നരനായ്,ഹൃദയബന്ധം.
ധനമാണേ,ജ്ഞാനപ്പൊരുളാണേ,
ധന്യമായ് മാനംതെളിഞ്ഞു നന്നായ്.
വിധികണ്ടു വിനയത്തിൽ വിദ്യയായ്
വിധേയനെന്നഭിമാനമാത്മാവേ!

Share :