Archives / April 2019

പ്രശാന്ത് .എം.
ഒരു കഥയുടെ പിറവി..

.കഥ ചുരത്തുന്ന
മനസ്സിന്റെ യന്ത്രമേ
തരുമ്പെട്ടത്തെന്ന മട്ടിൽ
മടിച്ചുറങ്ങി ,യിത്രനാൾ
ചെന പിടിച്ചൊരു
കഥാതന്തു നേടുവാൻ.

പൈക്കിടാവുപോൽ
മാനസ , മുറ്റത്തോടിക്കളിക്കുന്നു.
വിണ്ണിൽ നിന്നും പടന്നൊരു
കഥക്കൊപ്പമീ ഞാനും

ദിക്കുകൾ തോറും
മിന്നൽപ്പിണരുകൾ
വർഷമെന്നപോൽ
കടൽ ചോർന്നൊരാകാശം മീതെ .

ഉളളിലായ് കനം കൊണ്ട മേഘങ്ങൾ
ഉരുകിയൊഴുകും വഴി
വിയർക്കുന്നീ നഗരവും.

എത്ര നാളായ്
നീയിവിധമൊന്നു ചിരിച്ചു കണ്ടിട്ടെന്ന്
കണ്ണാടിയെന്നോടു മൊഴിഞ്ഞ പോൽ
കാറ്റിന്റെ ഗദ്ഗദം.

Share :