Archives / April 2019

ഇന്ദുലേഖവയലാർരാമവർമ്മ
വയൽക്കിളികൾ,കരയുന്നു

കരിയുന്നു,ചെളിക്കട്ടകൾ

കാറ്റിലലയുന്നു,ചുടുനീരാവി,

കഥകൾ പറഞ്ഞുവിഷുപക്ഷി,

പതിവുപറച്ചിലുംകരച്ചിലും.

 

വിളഞ്ഞനെല്ലിലെവിഷംചീറ്റി

വിധിപോലെവരട്ടെആരോഗ്യമെന്ന്,

വിതുമ്പിച്ചൊല്ലി,ഞണ്ടുകൾ,തവളകൾ

വൈക്കോൽകൂമ്പാരങ്ങൾ.

 

ഇക്കുറിയും,മഴത്തുള്ളിവീണതില്ലാ,

വന്നുപോയമഴനീർത്തുള്ളികൾ

നിന്നവെള്ളത്തുള്ളിയേയുംകൂട്ടി

ദൂരേദൂരേകടലിൽതാമസത്തിനായ്,

മണ്ണിനെ,വീണ്ടുംചുട്ടെടുക്കാൻ.

 

ചൂടുകൂടുന്നു,മത്സരിച്ചുചിരിച്ചു

മദിച്ചുനടക്കുംമനുഷ്യമൃഗങ്ങൾ,

പ്രകൃതിവിരുദ്ധം,പീഡനമാനസർ,

കൊലയും,കള്ളത്തരങ്ങളും

വഴിമാറണംഅവരുടെചിന്തകൾ

വരൾച്ചകൾ,മഴയായിപെയ്യണം

നീതിബോധങ്ങൾ,നീർത്തടാകങ്ങൾ

 

നല്ലതുനല്ലതുവളരേണം

നന്മവിതച്ചുകൊയ്യേണം

കുഞ്ഞുമനസ്സുകൾവളരേണം

ഉൺ്മഹൃത്തിൽവിളയേണം

 

Share :