Archives / April 2019

അനാമിക US
.നിഴലിന്റെ  അഴക്

കാർമേനിയിൽ നീ,

കാരുണ്യവാനോ?

കാളീയനോ ?നിഴലേ!

 

കാലം കഴിഞ്ഞിട്ടും,

നിൻ രൂപം എന്നിലായ്...

ചാരത്തുദിക്കുന്നു അഴകേ!

 

പിരിയാൻ മറന്നൊരാ-

വിഹഗങ്ങൾ പോലെ നാം..

മിഴി വക്കിൽ തളിരായി.. തണലെ..

 

വർണ്ണ ഘോഷങ്ങൾ, പോലുമില്ലാതെ...

വന്നെന്നരികിൽ പാൽ തിരയായി...

 

യാമങ്ങൾ പൊഴിഞ്ഞിട്ടും,

യാമളം ആയി നമ്മൾ...

സ്നിഗ്ധ ജ്യോത്സ്ന,

വിരിച്ചുണർത്തി...!

 

രജനീയിൽ  നീ ,നവ്യ ധാത്രിയായി...

നിലാ കാഴ്ചയിൽ മൂകമായി..

നിഴൽ പക്ഷി ,നീ അഴലിനെ അകറ്റി ....!

നിസ്വനം മൂളുന്നു തോഴിയായി...

Share :