Archives / April 2019

മുല്ലശ്ശേരി
ഓർമ്മ

മോഹൻ 

     മോഹന്റെ മൂന്നാമത് ഓർമ്മ ദിവസം വരുന്നത്  ഇന്നാണ്.( ഏപ്രിൽ 5 ന് )

          ഇക്കഴിഞ്ഞ വർഷവും ''കണ്ണാടി'' ഈ ദിവസത്തിൽ ഓർമ്മ പൂക്കൾ അർപ്പിച്ചിരുന്നു.  

എങ്കിൽ ഇപ്രാവശ്യം മോഹനെക്കുറിച്ച് എഴുതണമെന്ന് തോന്നി . കാരണം എന്നെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തിന്റെ ഒരു ഓർമ്മക്കുറിപ്പ് കൂടിയാണ് മോഹൻ.


            ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ്  ഹൈസ്ക്കൂൾ ക്ലാസിൽ (St: Joseph School) പഠിച്ചിരുന്ന മോഹനുമായി ഇഷ്ടം കൂടുന്നത്. പഠിക്കാൻ താല്പര്യം അവനിൽ അന്ന് കുറവായിരുന്നു. പക്ഷേ എപ്പോഴുമവനിലുള്ള പ്രസരിപ്പാണ് അവനെ എന്നും വ്യത്യസ്തനാക്കുന്നത്.

         വൈകുന്നേരങ്ങളിൽ ഞങ്ങളുടെ നടത്തയിൽ പറഞ്ഞുക്കുട്ടിയ കഥകൾക്ക് രൂപഭാവങ്ങളേകാമെങ്കിൽ അത് തന്നൊയൊരു ഗ്രന്ഥമാക്കാം --അത്രമേൽ അവക്കു് മൗലീകതയുണ്ടായിരുന്നു താനും.

        കൈവിട്ട് പോയെന്ന് കരുതിയ ആ കാലഘട്ടം വീണ്ടുമെന്നിൽ ഉയർത്തെഴുന്നേൽക്കുമ്പോൾ, മോഹൻ പുതിയ മാനങ്ങൾ വിടർത്തി നില്ക്കുന്നത് പോലെ.

       മരിച്ചവർ എങ്ങും പോകുന്നില്ലെന്ന് അനുഭവത്തിലൂടെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവർ മുമ്പെന്നപോലെ നമ്മോടൊത്ത് തന്നെയുണ്ടെന്നും വിശ്വസിക്കുന്നു ..........



 


 

Share :