Archives / April 2019

.രേണുക ലാൽ
തനിയെ

 

ഇരുളടർന്ന വഴികൾ തോറും
കരളു നീറും പഥികനായ്
സ്വയമെരിഞ്ഞു പാടി ഞാനും
മൊഴി മറന്ന വീണയായ്


ചന്ദനത്തിൻ ഗന്ധമുള്ള
ചെമ്പകപൂ തുമ്പി അവൾ വന്ന് തൊട്ട നാളു തൊട്ടെ
പ്രണയമെന്നിൽ പൂത്തിരുന്നു.

പെയ്തോഴിഞ്ഞൊരോർമ്മയായ്
എന്നിൽ നീയും മാഞ്ഞുവോ
തീരം തേടുമോളമായ് ഞാൻ
ഈ കടലിൽ ആഴ്ന്നുവോ?

ഹൃദയവീണയറിയാ തൊഴു-
കിടുന്നൊരു രാഗമായ് നീ
ഈയനന്ത ഭൂവിലെന്നെ
മതി മറന്നു പോയതോ?

ഇതൾ കൊഴിഞ്ഞ പൂവുമായ്
അടർന്നുവീണ മാത്രയിൽ
സ്വയമലിഞ്ഞു പാടി വീണ്ടും
തനിയെ നിന്റെ നിസ്വനം

തിരികെ എത്താ തീരം തേടി
ഏകനായ്യലഞ്ഞു പോയി
മരണമെത്തും നേരം  കാത്തു -
വഴി മറന്ന യാത്രയിൽ ......

Share :