Archives / April 2019

രാജൂ കാഞ്ഞിരങ്ങാട്
കൊടിയടയാളം

കൊടിയിലുള്ളത്
വെറും അടയാളങ്ങളല്ല
അടിമകളുടെ
അടിയാളരുടെ
അദ്ധ്വാനിക്കുന്നവന്റെ
പോരാട്ടത്തിന്റെ
വേരോട്ടത്തിന്റെ
തേരോട്ടത്തിന്റെ
രക്തം കൊണ്ട്
പടുത്തുകെട്ടിയ
തിക്താനുഭവത്തിന്റെ
ജ്വലിക്കുന്ന
ഓർമ്മകളാണ്
സമാധാനത്തിനായ്
സ്നേഹത്തിനായി
മുന്നേ നയിക്കുന്ന
നക്ഷത്രമാണ്

Share :