Archives / April 2019

കൃഷ്ണൻ നംബുതിരി ചെറുതാഴം
മതികെട്ടുയരും ബിരുദം

മനമതിലതിരസമെന്നു മദിക്കും
മനുജനുദുരിതമതെങ്ങുമതെന്നും.
മാലിന്യമതേറിത്തനിമയകന്നേ,
മതിലുകളെത്ര വിചിത്രം!
അടിമകളെന്ന കണക്കുരുകു-
മതാലസ്യമതേറ്റകലും പെരുമയുമായ്
വിനയമതില്ലാതെ വിദ്യകളെന്നായ്.
വിലയേറും ചേതനമറയും
                        വികൃതികളേറും.
ധനമതിലതിമോഹമതേറി രമിക്കും
ഗുണമതുമേതും തിരിയാതൊരു 
                          ബാല്യം.
വിജയരഥത്തിൽ മതികെട്ടുയരും
                           ബിരുദം.
വകതിരിവില്ലാതലയും തുലയും ജന്മം.
കലികയറിക്കോമരമെന്ന കണക്കു
                                  ലയും.
കളിയെല്ലാമക്കരെ നോക്കി
                             നടന്നെന്നോ!

Share :