മണ്ണന്തല ഗവ: ഹൈസ്കൂൾ (തിരുവനന്തപുരം ജില്ല)
എ. ഡി. 1887 (കൊല്ലവർഷം 1062)- ൽ മണ്ണന്തല പ്രദേശത്ത് കോട്ടമുകൾ എന്ന സ്ഥലത്ത് മാതു ആശാൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി. തുടര്ന്ന് മണ്ണന്തല ബംഗ്ലാ വീട്ടിൽ ശ്രീ. കൊച്ചുവേലു അവർകളുടെ അധീനതയിൽ ഒരു സ്വകാര്യ വിദ്യാലയമാവുകയും അതിനുശേഷം എസ്. എൻ. ഡി. പി. മണ്ണന്തല ശാഖയുടെ നിയന്ത്രണത്തിൽ കുറച്ചുകാലം പ്രവർത്തനം നടന്നു. തുടർന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീനാരായണഗുരുവിന്റെ രണ്ടാമത് പ്രതിഷ്ഠകൊണ്ട് പ്രസിദ്ധമായ കോട്ടമു- കൾ പ്രദേശത്തെ ആനന്ദവല്ലീശ്വര ക്ഷേത്രപരിസരത്ത് പ്രവർത്തനം തുടർന്നു. 1941-42 കാലഘട്ടത്തി ൽ നാലാം ക്ലാസ് വരെ മാത്രമേ പ്രവർത്തി-ച്ചിരുന്നുള്ളൂ. 1965-ൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള യു. പി. സ്കൂൾ ആയി പ്രവർത്തിച്ചുതുടങ്ങി. 1966-ൽ ഹൈസ്കൂൾ ആയി ഉയർത്തി. ഹൈസ്കൂൾ വിഭാഗം മാത്രം വിജനപ്രദേശമായ മണ്ണന്തല പ്രസ് കോമ്പൗണ്ട് ലേക്ക് മാറ്റി.1998-99 കാലഘട്ടത്തിൽ എൽ.പി / യു.പി. / എച്ച്.എസ് വിഭാഗങ്ങൾ ഒരുമിച്ച് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗവും ഇവിടെപ്രവർത്തിച്ചുവരുന്നു.
പഠനവിഭാഗങ്ങൾ :പ്രീപ്രൈമറി, എൽ . പി. , യു. പി. , ഹൈസ്കൂൾ.
മാധ്യമം : മലയാളം, ഇംഗ്ലീഷ്
വിദ്യാര്ത്ഥികളുടെ എണ്ണം : 104
അദ്ധ്യാപകരുടെ എണ്ണം : 12
പ്രധാന അദ്ധ്യാപിക : ശ്രീമതി ശ്രീകല. സി. എസ്
സാമാന്യ ജനസാന്ദ്രതയുള്ളതും പാവപ്പെട്ടവരും ഇടത്തരക്കാരുമായ രക്ഷിതാക്കളുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 25 കുട്ടികൾ അടുത്തുള്ള പൂവർഹോമിൽ നിന്നും വരുന്നവരാണ്.
തുടർച്ചയായി 100% വിജയം കരസ്ഥമാക്കുന്ന ഈ സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ ഓർമിക്കാതിരിക്കാൻ കഴിയില്ല.
1995-98 ശ്രീ. തോമസ്
1998-2001 ശ്രീമതി റെയ്ചൽ ചാണ്ടി
2001-2004 ശ്രീ. സുകേശൻ
2004-2006 ശ്രീമതി സുമംഗല
2006-2007 ശ്രീമതി പ്രസന്ന
2007-2010 ശ്രീമതി ചന്ദ്രിക
2010-2012 ശ്രീമതി കുമാരി ഗിരിജ
2012-2014 ശ്രീമതി ലാലി
2014-2015 ശ്രീ. രവീന്ദ്രജീ
2015-2017 ശ്രീ. പ്രദീപ് കുമാർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1. എം. കൃഷ്ണൻ നായർ (സിനിമ സംവിധായകൻ)
2. കെ. ജയകുമാർ ഐ.എ.എസ് (ഇപ്പോൾ വൈസ് ചാന്സിലർ, മലയാളം സർവ്വകലാശാല)
3. ജോയ് ഫിലിപ് (ഡോക്ടർ)
4. പി. സുകുമാരൻ (റിട്ട. ഡെപ്യൂട്ടി കളക്ടർ)
അച്ഛനും മകനും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി കളായിരുന്നുവെന്ന പ്രത്യേകത കുടിയുണ്ട്. (കെ. ജയകുമാറിന്റെ അച്ഛനാണ് സിനിമാ സംവിധായകൻ ശ്രീ. എം. കൃഷ്ണന്നായർ
സ്കൂൾ ഗ്രന്ഥശാല
നാളിതുവരെയായി സർക്കാരിൽ നിന്നും, വ്യക്തികളിൽ നിന്നും, കുട്ടികളിൽ നിന്നും, ഇതര സംഘടനകളിൽ നിന്നും ശേഖരിച്ച 5000 (അയ്യായിരത്തില്പരം ) പുസ്തകങ്ങളുടെ ശേഖരമുള്ള വിപുലമായ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു. ഇവയിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ നേടിയ പുസ്തകങ്ങളും വയലാർ, ഒ. എന്. വി. തുടങ്ങിയവരുടെ സമ്പൂർണ കൃതികളും ഉൾപ്പെടും. ഇംഗ്ലീഷ് ഭാഷയിലുള്ള മഹത്തായ കൃതികൾ ഗ്രന്ഥശാലയുടെ എടുത്തുപറയത്തക്ക പ്രത്യേകതയാണ്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ കൃതികൾ ഗ്രന്ഥശാലയുടെ മാറ്റ് കൂട്ടുന്നു. എന്സൈക്ലോപീഡിയയുടെ വിപുലമായ ശേഖരം തന്നെയുണ്ട്. കുട്ടികളുടെ സർഗാത്മക ചിന്തകൾ വളർത്തുന്നതിനുള്ള കഥകളും, കവിതകളും കൊണ്ടു സമ്പുഷ്ടമായ ഗ്രന്ഥശാല ഈ സ്കൂളിന്റെ മാത്രം പ്രത്യേകത തന്നെ എന്ന് പറയാതിരിക്കാൻ കഴിയില്ല.
എല്ലാ ദിവസവും കുട്ടികൾക്ക് അവരുടെ പ്രായവും അറിവും അനുസരിച്ച് വായിക്കുന്നതിനുവേണ്ടി പ്രത്യേകം സമയം നിശ്ചയിച്ചിട്ടുണ്ട്. ഇവരുടെ വായനാകുറിപ്പുകൾ ആരെയും അത്ഭുതപ്പെടുത്തും.
ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപകരെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഏകദേശം 250 ചതിരശ്ര അടിയുള്ള ൽ ആധുനിക ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തീട്ടുണ്ട്. പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പ്രവര്ത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള ഒരു റഫറന്സ് ലൈബ്രറിയുടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. വിവിധ ഭാഷയിലുള്ള നിഘണ്ടുക്കൾ ഗ്രന്ഥശാലയിൽ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ രചനകളും പ്രവർത്തനങ്ങൾളും വായനാക്കുറിപ്പുകളും അച്ചടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഈ ഗ്രന്ഥശാലയുടെ എടുത്തുപറയത്തക്ക മറ്റൊരു പ്രത്യേകത ലോകമറിയപ്പെടുന്ന ചരിത്ര പുരുഷന്മാരുടെയും ശാസ്ത്രകാരന്മാരുടെയും രവിവർമ്മ ചിത്രങ്ങളുടെയും, ശാസ്ത്ര ലോകത്തെ അത്ഭുതങ്ങളുടെ ചിത്രങ്ങളും, വിവരണങ്ങളും കൊണ്ട് അലംകൃതമാണ് ഈ വിശാലമായ ഗ്രന്ഥശാല.