Archives / March 2019

മുല്ലശ്ശേരി
വൃദ്ധൻ  ........                ചുമലിൽ ഭാണ്ഡം

നോവൽ 
              
               (പതിനാല്)

(ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019 ലും ഏഴു മുതൽ പത്ത് വരെ  archives ഫെബ്രുവരി 2019 ലും പ തിനൊന്നും പന്ത്രണ്ടും പതിമൂന്നും ഹോം പേജിലും വായിക്കാം)

              പിന്നീടങ്ങോട്ട് മഗിനെ ഞാൻ അവനറിയാതെ നിരീക്ഷിക്കാൻ തുടങ്ങി രണ്ട് ദിവസത്തിന് ശേഷം അവൻ  എന്നെ അത്ഭൂതപ്പെടുത്തി കൊണ്ട് '' നീ എന്തിനാ എന്നെ ശ്രദ്ധിക്കുന്നത് ? ഞാൻ എവിടെപ്പേയാലും നിന്റെ കണ്ണുകൾ എന്തിനാ എന്നെ പിൻതുടരുന്നത്?

              മറുപടി പറയാതെ ഞാൻ അവനെ നോക്കിയിരുന്നു. '' നിന്നോട് ഞാൻ എല്ലാം പറയുമല്ലോ !  നിന്നോടല്ലാതെ ആരോടാ എനിക്ക് പറയാനുള്ളത്?

            പിന്നെ ഞാൻ അവനെ നിരീക്ഷിച്ചില്ല. പക്ഷേ  എങ്ങനെയാണ് ഏറേ  സൂക്ഷ്മതയോടെ  ചെയ്തിട്ടും എന്റെ പ്രവൃത്തികൾ അവൻ  മനസ്സിലാക്കിയത്?

        ദിവസങ്ങൾ കഴിയുന്തോറും മഗിൽ തീരെ ഉത്സാഹമില്ലാതെയാവുന്നു.  പക്ഷേ ഞാൻ അവനോട് ഒന്നും ചോദിക്കാൻ പോയില്ല.

          ഹോസ്റ്റലിൽ  ഒച്ച പോലുമില്ല - ഹോസ്റ്റൽ ഹോസ്ററലല്ലാതെയായി. പരസ്പരം കാണുമ്പോഴും ഒരു ചെറു ചിരി മാത്രം എല്ലാപേരുടെയും തലയിൽ  exam .  Exam ഇല്ലാത്തവരൊക്കെ വീടുകളിൽ പൊയ്ക്കഴിഞ്ഞു.   മഗിന് മാത്രം ഒരു വ്യത്യാസവുമില്ല. മിക്കപ്പോഴും അവൻ റൂമിൽ തന്നെയുണ്ടാവും. എന്നാൽ വൈകുന്നേരങ്ങളിൽ അവൻ പുറത്ത് പോകും

         ഓരോ ദിവസത്തേയും  Exam. കഴിയുമ്പോഴും അടുത്ത ദിവസത്തെ ചൂടിൽ.  അവസാനത്തെ exam - കഴിഞ്ഞപ്പോൾ - ഹോസ്റ്റൽ വീണ്ടും ഹോസ്റ്റലായി. 

        ആ ഒച്ചയിലും ബഹളത്തിലും മഗ് പഴയത് പോലെയായില്ല. പലരും പഴയ മഗിനെ പ്രതീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. അത് മനസിലാക്കിയത് കൊണ്ടാവാം ആ വൈകുന്നേരം മഗ് മുറ്റത്തെ മരത്തിന് മുകളിൽ കയറി ഓടക്കുഴലിലൂടെ   ''ദേവീ ക്ഷേത്രനടയിൽ ... ദീപാരാധന വേളയിൽ.....  ''
നീട്ടി ആലപിച്ചപ്പോൾ --ആ ഗാനം തന്നെ ആലപിച്ചപ്പോൾ -- ഒന്ന് എനിക്ക് മനസിലായി. , അവൻ രഹസ്യമായി ''ഒരാളെ '' അന്ന് കണ്ടു.  കാണുകയെന്നാൽ സമീപത്ത് നിന്നല്ല മറിച്ച് ദൂരെ നിന്നും . അതാണ് അവന്റെ പ്രത്യേകത . അത് ആ ആളിനും അറിയാം. ഇക്കാര്യം എനിക്ക് മാത്രമേ അറിയാവു. എനിക്കറിയാമെന്ന് മഗിനും അറിയാം. അവന്റെ ചില ഭാവങ്ങളിൽ നിന്നുമാണ് ഞാൻ മനസ്സിലാക്കിയത്. ചോദിക്കുമ്പോൾ ഒരു പ്രത്യേക ചിരി ചിരിക്കും. അത്ര മാത്രം. ഒന്നും പറയില്ല.

        അടുത്ത ദിവസം തന്നെ ഹോസ്റ്റലിൽ യാത്ര പറച്ചിലും പിണക്കങ്ങൾ തീർക്കലും ഒക്കെയായിരുന്നു.  മിക്കവരും വീടുകളിലേക്ക് പോകാനുള്ള തിരക്കിലുമായി. മേസ് അടച്ചു. രണ്ടു മൂന്ന് ദിവസത്തേക്ക് കൂടി കോളേജ് ക്യാൻറ്റീനുണ്ടാവും. എന്റെ പാക്കിങ് ഞാനും തുടങ്ങി. പക്ഷേ മഗ് പോകാനുള്ള ഒരു തയ്യാറെടുപ്പുമില്ല. എല്ലാപേരും മഗിന്റെ റൂമിലെത്തി യാത്ര പറയാൻ. സന്തോഷത്തോടെ തന്നെയാണ് എല്ലാ പേരേയും സ്വീകരിച്ചതുംയാത്രയാക്കിയതും.

      ''നീയെന്ന് പോകുന്നു ''വെന്ന ചോദ്യവുമായി എന്റെ റൂമിൽ  മഗെത്തി. ഒന്നും പറയാതെ ഞാൻ അവനെ നോക്കി.  ''വാ ,നമുക്കൊന്ന് നടക്കാം '' പതിവില്ലാത്ത  ആ നടത്തയും  അവന്റെ അപ്പോഴത്തെ മുഖഭാവവും എന്നിൽ ആകാംഷയാണുണ്ടാക്കിയത്. ഞാൻ റും പൂട്ടി അവനൊടൊപ്പം പുറത്തിറങ്ങി. അവന് എന്തെക്കെയോ എന്നോട് പറയാനുണ്ട്. പക്ഷേ തുറന്ന് പറയാൻ അവനെ കൊണ്ടാവുന്നുമില്ല .

    ''നീ എന്റെ വീട് വരെയൊന്ന് പോകണം. അവിടെ നിന്ന് നിനക്ക് നിന്റെ വീട്ടിലേക്കു് പോകാനുമാകും.  ഞാൻ നിന്നെ പറഞ്ഞു വിടുന്ന രീതിയിൽ അവരോട് പറയണം .ഒപ്പം ഞാൻ തന്ന് വിടുന്ന ബാഗും അവരെ ഏല്പിക്കണം '' ഒറ്റ ശ്വാസത്തിൽ ഇത്രയും അവൻ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കി - അവൻ പെട്ടെന്ന് മുഖം മാറ്റിക്കളഞ്ഞു.

(തുടരും)

Share :