Archives / March 2019

സ്വയം പ്രഭ
മാതൃഭാഷാ ഉഗാദി പുരസ്ക്കാരം ഇന്ദിരാ ബാലന്

 

ബാംഗ്ലൂർ: കർണ്ണാടക തെലുഗു റൈറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നൽകുന്ന 2019-ലെ അന്തർദ്ദേശീയ മാതൃഭാഷാ പുരസ്ക്കാരത്തിന് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ഇന്ദിരാ ബാലൻ അർഹയായി. തെലുഗുറൈറ്റേഴ്സ് ഫെഡറേഷൻ മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് പത്ത് ഭാഷകളിലെ പ്രവാസി എഴുത്തുകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണിത്.  ഭാഷക്കും സാഹിത്യത്തിനും വേണ്ടി ചെയ്ത സേവനങ്ങളേയും സംഭാവനകളേയും പരിഗണിച്ചാണ് പുരസ്കാര നിർണ്ണയം. കന്നഡ തെലുഗു തമിഴ് സംസ്കൃതം ഹിന്ദി ഒറിയ ബംഗാളി മറാത്തി ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളിലെ എഴുത്തുകാർക്കാണ് പുരസ്കാരം നൽകിയത്. ഇതിൽ മലയാള വിഭാഗത്തിലാണ് ഇന്ദിരാ ബാലന് പുരസ്ക്കാരം ലഭിച്ചത്. ബാംഗ്ലൂർ ഇന്തോ ഏഷ്യൻ അക്കാദമിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ആന്ധ്ര സാഹിത്യ അക്കാദമി ചെയർമാൻ " പത്മശ്രീ " കോലാക്കലുരി ഇനോ മാതൃഭാഷാ ഉഗാദി പുരസ്കാരം നൽകി.

Share :

Photo Galleries