വൃദ്ധൻ... ചുമലിൽ ഭാണ്ഡം. നോവൽ (പതിമൂന്ന്)
നോവൽ
(പതിമൂന്ന്)
(ഒന്ന് മുതൽ ആറുവരെ archives ജനവരി 2019-ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019 ലും പതിനൊന്നും പന്ത്രണ്ടും ഹോം പേജിലും വായിക്കാം)
മഗ് സീനിയർ ആയപ്പോൾ ഹോസ്റ്റലിലെ ''ആചാരപ്രകാരം '' സിംഗിൾ റൂം അലോട്ട് ചെയ്ത് കിട്ടി.
ഇഷ്ടമില്ലെങ്കിൽ കൂടി മഗിന് സിംഗിൾ റൂമിലേക്ക് മാറേണ്ടി വന്നു. എങ്കിലും സ്വയം രസിച്ചും മറ്റുള്ളവരെ രസിപ്പിച്ചും മഗ് തന്റെ കർമ്മമണ്ഡലത്തിൽ സജീവമായിരുന്നു. ഇവിടെ മുതലാണ് മഗും ഞാനും കൂടുതൽ അടുത്തത്. ഞങ്ങളുടെ സിംഗിൾ റൂമുകൾ അടുത്തടുത്തായിരുന്നു. മിക്കപ്പോഴും മഗ് എന്റെ റൂമിൽ ,അല്ലെങ്കിൽ ഞാൻ മഗിന്റെ റൂമിൽ .ക്രിസ്തുമസ് അവധിക്ക് ഞങ്ങളെല്ലാരും വീടുകളിലേക്ക് പോയി. പക്ഷേ അവധി തീരുന്നതിനു് മുമ്പ് , കൊണ്ട് പോയ ബാഗുമായി ഞാൻ പോലും പ്രതീക്ഷിയ്ക്കാത്ത നേരത്ത് എന്റെ നാട്ടിൽ , എന്റെ വീട്ടിൽ . ഒരു സൂചന പോലും തരാതെയുള്ള അവന്റെ വരവിൽ ഞാൻ അമ്പരന്നെങ്കിലും മഗിന്റെ ചില ''സസ്പെൻസ്'' പരിപാടിയായിട്ടേ ഇതിനെ ഞാൻ കണ്ടുള്ളു. എങ്കിൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ ഇത്രയും മാത്രം പറഞ്ഞു. '' വെക്കേഷൻ കഴിഞ്ഞ് നമുക്ക് ഒരുമിച്ച് ഹോസ്റ്റലിൽ പോകാം. അത് പറയുമ്പോൾ അവന്റെ സ്വരത്തിന് പതിവില്ലാത്ത പതർച്ചയുള്ളത് പോലെ എനിക്ക് തോന്നി. പക്ഷേ എന്റെ അവസ്ഥ കൂടുതൽ പരിങ്ങലിലാണെങ്കിലും ഞാൻ പുറത്ത് കാട്ടിയില്ല. അവന്റെ ബാഗ് വാങ്ങി വീടിനകത്ത് വെച്ചിട്ട് അവനെയും കൂട്ടി നാട്ടിലുള്ള എന്റെ സുഹൃത്തിനെ - വിനോദിനെ കാണാൻ പോയി. വിനോദ് ഒരു കോടീശ്വരനാണ് . വളരെ നേരത്തെ തന്നെ അവന്റെ അച്ഛൻ മരിച്ച് പോയി. ഏറേ പൂർവ്വിക സമ്പാദ്യം വിനോദിനുണ്ടു. അമ്മ മാത്രമേയുള്ളു. അവൻ വലിയൊരു വീട്ടിൽ അമ്മയോടൊപ്പം താമസിക്കുന്നു. വീടിനോട് ചേർന്ന് ഒരു ''ഔട്ടോസ് '' ഉണ്ട്. മിക്കപ്പോഴും അവന്റെ സുഹൃത്തുക്കളും മറ്റും അവന്റെ ''ഔട്ടോ സിൽ'' ക്കാണും. ഞാനും വിനോദും ഒരുമിച്ച് സ്കൂളിൽ പഠിച്ചിരുന്നു. പഠിക്കാൻ ഏറേ ''മിടുക്കനായത് '' കൊണ്ടും പബ്ലിക് പരീക്ഷകൾ അവന് അത്രകണ്ട് വശമില്ലാത്തതുകൊണ്ടും പഠിത്തമങ്ങ് നിറുത്തി. ഞങ്ങൾ തമ്മിലുള്ള സൗഹൃദം അത് പോലെ ഇപ്പോഴും നിലനില്ക്കുന്നു.
വിനോദിന്റെ വീട്ടിൽ ഞങ്ങളെത്തുമ്പോൾ അവൻ വീട്ടിലുണ്ടായിരുന്നു. അതൊരു ഭാഗ്യമായി. എന്റെ കോളേജ് മെറ്റ് എന്ന് പറഞ്ഞു തന്നെയാണ് മഗിനെ അവന് പരിചയപ്പെടുത്തിയത്. വിനോദ് മഗിനെ ആകെയെന്ന് നോക്കി. ഇഷ്ടപ്പെട്ടെന്ന മട്ടിൽ തലയാട്ടിയെന്ന് ചിരിച്ചു. '' തിരക്കില്ലെങ്കിൽ ഈ ''ഔട്ടോസിൽ '' കൂടാം.'' വിനോദിൽ നിന്നും അത്തരത്തിലുള്ള ഒരു പ്രതികരണമായിരുന്നു ഞാനും പ്രതീക്ഷിച്ചതു.
അങ്ങനെ അന്ന് വൈകുന്നേരം തന്നെ മഗും ഞാനും വിനോദിന്റെ ''ഔട്ടോസിൽ '' താമസമാക്കി. വിനോദിന് ലേശം മദ്യപാനമുണ്ടെങ്കിലും അത് ഒഴുവാക്കാൻ പറ്റാത്ത അവസ്ഥയുമല്ല. മാനേജർമാരെ വെച്ച് അച്ഛൻ നടത്തിയിരുന്ന ബിസിനസുകൾ ഇപ്പോൾ നല്ല രീതിയിൽ നടത്തികൊണ്ടു പോകുന്നു . നോക്കാനാളില്ലാതെ ബിസിനസുകൾ ഒരിക്കൽ മുരടിച്ച് പോയതാണ്. അവൻ കഠിനമായി അധ്വാനിച്ച് തന്നെയാണ് വീണ്ടും അച്ഛനെക്കാൾ മികച്ച രീതിയിൽ കൊണ്ട് വന്നത്. അമ്മയോട് മാത്രമേ അവൻ അഭിപ്രായം ചോദിക്കാറുള്ളു. അവൻ പറയുന്നത് വളരെ ശ്രദ്ധയോടെ അമ്മ കേൾക്കും. എന്നിട്ട് അല്പം കഴിഞ്ഞു '' അച്ഛൻ ഇത്തരം ഘട്ടത്തിൽ ഇങ്ങനെയാണ് ചെയ്യുന്നത് '' എന്ന് പറഞ്ഞു കാര്യങ്ങൾ വിശദമാക്കി കൊടുക്കും . അപ്പോൾ വിനോദ് ശ്രദ്ധാപൂർച്ചം അമ്മ പറയുന്നത് കേൾക്കും. അതിൽ ''മോഡേൺ'' ആയി എന്തെങ്കിലും കുട്ടിച്ചേർക്കാന്നുണ്ടെങ്കിൽ അത് കൂടി ചേർത്ത് മാനേജർമാരെ കൊണ്ട് സമർത്ഥമായി കൈകാര്യം ചെയ്തു പോകുന്നു. അവന്റെ എല്ലാ കാലത്തുമുള്ള നല്ല സുഹൃത്തായിട്ടാണ് അമ്മ എന്നെ കാണുന്നത് തന്നെ.
അമിതമായി സിഗററ്റ് വലിക്കും അതൊന്നു് മാത്രമാണ് ഒഴുവാക്കാൻ പറ്റാത്ത ശീലമായിട്ടുള്ളു , വിനോദിന്.
നല്ലൊരു സംഗീത പ്രിയനാണ് വിനോദ് . അവന്റെ വീട്ടിൽ അവൻ സ്വയം ഉണ്ടാക്കിയെടുത്ത ഏകാന്തതയിൽ - ഏറേ സമയം സംഗീതത്തിൽ ലയിച്ചിരിക്കും. ആ മുറിയിൽ അമ്മ പോലും കയറാറില്ല.
ഏത് സുഹൃത്ത് അവനെ കാണാൻ വന്നാലും അമ്മയെ പരിചയപ്പെടുത്തും. എങ്കിൽ വീട്ടിൽ സുഹൃത്തുക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കില്ല. എന്നാൽ ''ഔട്ടേസിൽ'' എത്ര സ്വാതന്ത്ര്യം സുഹൃത്തുകളിൽ ആര് കാട്ടിയാലും വിനോദ് എതിര് പറയുകയുമില്ല. ''ഔട്ടോസിൽ '' ശങ്കരപ്പിള്ള എന്ന അമ്മാവനുണ്ടു -വിനോദിന്റെ ഒരു അകന്ന ബന്ധുവാണ് . ശങ്കരപ്പിള്ള അമ്മാവനെ വിനോദിന് വളരെ ഇഷ്ടവുമാണ്. ഒരിക്കലും ഒരു ബഹുമാനക്കുറവ് ആ വൃദ്ധനോട് കാണിക്കാറില്ല . എങ്കിൽ വിനോദ് കുറെ തമാശകൾ ആ അമ്മാവനോട് കാട്ടാറുമുണ്ടു. പക്ഷേ അതിൽ ആ അമ്മാവനും ഇഷ്ടകേടില്ല .
അതിരാവിലെ ഞങ്ങളെല്ലാവരും ഉണരുന്നതിന് മുമ്പ് തന്നെ , മഗ് എഴുന്നേറ്റ് കൃത്യമായി കൃത്യങ്ങളെല്ലാം കഴിഞ്ഞ് കയ്യിലുള്ള നോട്ടുബുക്കുകൾ മറിച്ച് നോക്കിയിരുന്നപ്പോൾ - എന്ത് കൊണ്ടോ അവന് തന്റെ മനസിനെ നോട്ട് ബുക്കിലൂടെ കടത്തിവിടാൻ കഴിയില്ലെന്ന് തോന്നിയ നിമിഷം -- തന്റെ ഓടക്കുഴലുമായി പുറത്തിറങ്ങി. '' യദുകുല ജാതനായ കണ്ണാ ......... '' എന്നു് നീട്ടി ആലപിച്ചപ്പോൾ ആ വീട് തന്നെ സജീവമായി.
''ഔട്ടോസിൽ '' രാവിലെ ആഹാരം കൊണ്ട് വരാതെ അമ്മാവൻ ഞങ്ങൾ രണ്ടു പേരെയും വിനോദിന്റെ അമ്മയുടെ ആഗ്രഹപ്രകാരം വീട്ടിലേക്ക് ക്ഷണിക്കൂകയാണുണ്ടായത്. ആ അമ്മക്കും മഗിനോട് സ്വന്തം മോനോടെന്ന പോലെ വാത്സല്യം തോന്നിയത് പോലെ .വിനോദിനും മാഗിനോട് സ്നേഹം കുടിയതു പോലെ
.ക്രിസ്തുമസ് അവധി കഴിഞ്ഞ് മഗും ഞാനും ഹോസ്റ്റലിലെത്തി. ആകെയൊരു ഒതുക്കം വന്നത് പോലെയായിരുന്നു. , മഗിന്റെ എല്ലാ പ്രവൃത്തികളും. അവൻ ലൈബ്രറിയിൽ കൂടുതൽ സമയം കണ്ടെത്തി . എന്നോടുള്ള സൗഹൃദം മാത്രം വീണ്ടും കൂടിയത് പോലെയായി.
വൈകുന്നേരങ്ങളിൽ മഗിനെ കാണില്ല - അത് പോലെ അവധി ദിവസങ്ങളിലും . എന്നോട് അതിനെക്കുറിച്ചൊന്നും പറഞ്ഞതുമില്ല. മഗിൽ വന്ന വ്യത്യാസത്തെക്കുറിച്ച് ആര് ചോദിച്ചാലും ഒരേ മറുപടി തന്നെ മഗിന്. ''ഇനി കഷ്ടിച്ച് രണ്ട് മൂന്ന് മാസമല്ലേയുള്ളു Exam - ന് ഏറെ പോർഷൻ കവർ ചെയ്യാനുണ്ട്.'' പിന്നെയാരും ഒന്നും ചോദിക്കില്ല. പക്ഷേ എനിക്ക് മാത്രമറിയാം അത് കള്ളമാണെന്ന്. അന്നന്നുള്ള പോർഷൻ മഗ് അന്നെന്ന് തന്നെ കവർ ചെയ്യുമെന്ന് എനിക്ക് മാത്രമേ അറിയു. വിനോദിന്റെ ''ഔട്ടോസിൽ '' താമസിച്ചിരുന്നപ്പോഴും അവൻ നോട്ടുബുക്കുകൾ കരുതിയിരുന്നു.
ഒരുച്ചക്ക് ഞങ്ങളുടെ പോസ്റ്റ്മാൻ മഗിനെ തിരക്കി വന്നപ്പോൾ - മഗ് പോസ്റ്റ്മാനോട് വളരെ പതുക്കെ എന്തൊ പറഞ്ഞു. എന്നിട്ടവൻ റൂമിലേക്ക് പോയി. അതിലൊരു അസ്വാഭാവികത കണ്ട് ഞാൻ പോസ്റ്റ്മാന്റെ പുറകെ കൂടി. എന്താ അവൻ പഞ്ഞതൊന്ന് ചോദിച്ചു. ''ശ്ശേ ,ഒന്നുമില്ല. കഴിഞ്ഞ മാസവും മണിയോഡർ വാങ്ങിയില്ല. തിരികെ ഞാൻ അയച്ചു. ഈ മാസവും കൈപ്പറ്റിയില്ല. തിരികെ അയക്കാൻ പറഞ്ഞു.'' ..........
ഞാൻ പോസ്റ്റ് മാനോട് ഒന്നും പറഞ്ഞില്ല . പക്ഷേ , മഗിൽ വന്ന വ്യത്യാസം ചെറുതല്ലന്ന് ആ നിമിഷം മുതൽ എനിക്ക് മനസിലായി.......
(തുടരും