Archives / March 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
ശബ്ദസുന്ദരൻ

1 കാവ്യം ചമയ്ക്കാനതു കേൾവി വേണ്ടാ.
ഉൾക്കാഴ്ചയോടങ്ങു വിലാപമായീ.
ശബ്ദത്തിലാകെ തെളിയുന്നതുള്ളം.
സൗന്ദര്യമൊട്ടും കളയാതെചൊല്ലും.
2
ശീമോന്റെ ചെമ്പങ്ങു തെളിഞ്ഞു
                                 പോയീ.
സ്നേഹത്തിനൊട്ടും കുറവില്ല
                                 യെന്നായ്.
പശ്ചാത്തപിക്കും മറിയത്തിനെന്നും
നാഥന്റെ പുണ്യം പകരുന്നകാവ്യം.
3
ശിഷ്യന്റെ വാത്സല്യമതുണ്ടു മുന്നിൽ
കൊമ്പങ്ങൊടിഞ്ഞുള്ള സുതന്റെ
                              ദുഃഖം.
മാതാവടങ്ങാതുരചെയ്തവാക്കും,
കേട്ടങ്ങു ദേവൻ വലയുന്ന കാവ്യം.
4
മായാരണത്തിൽ കൊലചെയ്യു
                               വാനോ,
ബാണന്റെ ലക്ഷ്യം തകരുന്നുവല്ലോ.
ചിത്രത്തിലാണേയനിരുദ്ധനാണേ,
പ്രേമത്തിലാണേയുഷയെന്നു നാമം.
5
വാല്മീകിരാമായണമിഷ്ടമായീ
ഭാഷയ്ക്കതേകീയൊരു പുണ്യമായീ.
ഋഗ്വേദമാണേ പരിഭാഷയായീ.
നാരായണൻ മോഹനകാവ്യശില്പീ.

(വള്ളത്തോൾ നാരായണമേനോൻ
അനുസ്മരണം

Share :