Archives / March 2019

 രേണുക ലാൽ ആനന്ദ്
പോയ വസന്തം 

എന്തിനായി വന്നു നീ 
എന്നോമലേ എന്റെ 
പോയ കിനാക്കൾക്ക് 
നിറമേകിടാൻ 

നിൻ വിരൽ തുമ്പിനാൽ 
തൊട്ടു തലോടിയെൻ 
കളകാഞ്ചി നാദവും 
നീ മറന്നോ ?

തരളാർദ്രമാ രാവിൽ 
ഹൃദയ തുടിപ്പിനാൽ 
നാമൊന്ന് ചേർന്നോരാ 
നാൾ മറന്നോ ?

കറയേതുമില്ലാതെ 
നിന്നിൽ കലർന്നൊരെൻ 
തനുവിൻ തുടുപ്പുമാ 
നീ മറന്നോ ?

പറയാതെ പോയി നീ 
ഒന്നുമീ എന്നോട് 
നീ വരുമെന്നതോർത്തു 
ഞാൻ കാത്തിരുന്നു 

വർഷവും മാഞ്ഞുപോയി 
ശിശിരവും വന്നെത്തി 
നീ മാത്രമെന്തേ 
മറഞ്ഞു നിന്നു 

മറവിയാൽ മൂടിയ 
മനസ്സുമായി ഞാനങ്ങു 
തനിയെ നടക്കാൻ 
പടിച്ചിടുമ്പോൾ 

പിന്നെയും കണ്ടു നാം 
ആ വഴി ഓരത്തു 
ഒന്നും പറയുവാൻ 
അറിയാതെ നിന്നിടുന്നു. 
                         

Share :