Archives / March 2019

അനീഷ് ആശ്രാമം
കെടുതി


മനുഷ്യ നിര്‍മ്മിത കൊടുതി
പ്രകൃതി നിര്‍മ്മിത കെടുതി
പേമാരിതന്‍ വികൃതി തകൃതിയായി
നടമാടുന്ന പ്രളയ കെടുതി
കേരള മണ്ണിന്‍റെ നട്ടാണി-
കര്‍ക്കിടക കലിയില്‍ തകരുന്നു കൊടൂരം.
പുഴയുടെ പൂമേനി കയ്യേറി
പലനില സൗഭങ്ങള്‍ നിലയുറപ്പിച്ചു
ഇന്നീ തടിനീ തടങ്ങള്‍ മൃധഭൂമിയായി
മാലിന്യ കൂമ്പാരം ഒത്തു ചേര്‍ന്നു.
നാല്ക്കാലികള്‍ കയറില്‍ ചത്തൊടുങ്ങി
ഉയരങ്ങളില്‍ ഒളിക്കുന്ന മാനവ ജന്മങ്ങള്‍
കാലധര്‍മ്മം കാത്തു നില്‍ക്കുന്നു
കൈകോര്‍ക്കാന്‍ കൈപിടിച്ചുയര്‍ത്താന്‍
കടലിന്‍റെ മക്കളും, പ്രതിരോധ ശക്തിയും
അഴുക്ക് പിടിച്ചൊരു വിശ്വചേതനയെ
കഴുകിക്കളയുന്ന പ്രളയ ദുരന്തം
പ്രകൃതിയെ പുച്ഛിക്കും സംസ്ക്കാര നവ്യതയില്‍
മനുഷ്യ ബോധത്തിനൊരു പരിണാമം
വരുത്തുവാന്‍ ഈ സലില മാഹാത്മ്യം പോരന്നുണ്ടോ?

 

Share :