Archives / March 2019

സ്വയം പ്രഭ
മലയാള സമിതിയുടെ ആഭിമുഖ്യത്തിൽ .........

:

ചടങ്ങിന്റെ റിപ്പോർട്ട്.

ഒരോ മനുഷ്യനും ഒരു സ്വതന്ത്ര പരമാധികാരിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുക എന്നത് അവന്‍റെ സഹജവാസനകളില്‍ ഒന്നാണെന്നും തിരിച്ചറിയാത്തിടത്തോളം കാലം സങ്കുചിത രാഷ്ട്രീയ ശക്തികള്‍ അവകാശഹീനരുടെ മേലങ്കി അലങ്കാരമായി കൊണ്ടു നടക്കുമെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.നെടുമങ്ങാട് മലയാള സമിതി തയ്യാറാക്കിയ ഘടികാരം കുരീപ്പുഴ ശ്രീകുമാര്‍ പതിപ്പിന്‍റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇടുങ്ങിയ ഇടങ്ങളില്‍ അഭിരമിക്കുന്നവര്‍ വെളിവിടങ്ങളോട് വെറളികൊള്ളും.അസഹിഷ്ണുത അവരുടെ മുഖമുദ്രയാണ്.വിപ്ലവകരമായ ഒരു ദര്‍ശനങ്ങളോടും അവര്‍ക്കു  പൊരുത്തപ്പെടാനാകില്ല.ഇരുണ്ട ഇടങ്ങളോട് ഇടറുന്നവരെ ശത്രുപക്ഷത്തു പ്രതിഷ്ഠിക്കും.മഹത്തായ ചാര്‍വാക ദര്‍ശനം മലീമസമെന്നേ അവര്‍ക്കു ഗ്രഹിക്കാനാകൂ.അതിനെ പിന്‍പറ്റുന്നവര്‍ ശത്രുപക്ഷത്തെ പ്രബലരെന്നു തോന്നിപ്പോകും  വകവരുത്തലേ ഒറ്റ പോംവഴിയെന്നു മനഃപ്പാഠമാക്കും. ഇന്ത്യയില്‍ നടന്ന എല്ലാ സാഹിത്യ,സാംസ്കാരിക വ്യക്തിഹത്യകളും  ഈ വികാരവിക്ഷോഭമായിരുന്നു.സാംസ്കാരികാഭിവൃദ്ധിയാല്‍ സമൃദ്ധമായ
നമ്മുടെയീ കൊച്ചു കേരളത്തിലും ആ അധമബോധം ചിലരിലെങ്കിലും പിടിമുറുക്കിയിരിക്കുന്നു.കുരീപ്പുഴയ്ക്കു നേരേയുള്ള ഭീഷണിയും അനുബന്ധസമാനമായുള്ള മറ്റു സംഭവങ്ങളും അതിനുള്ള അടയാളങ്ങളാണ്.അനു വദിക്കാനാകാത്ത അപരാധങ്ങളാണവ.  അതിനാല്‍
അത്തരം അസഹിഷ്ണുതാവ്യക്തിഹത്യകള്‍ ഒരാള്‍ക്കു നേരേമാത്രമുള്ള അപരാധങ്ങളല്ല.മഹത്തായൊരു പരമാധികാരത്തിനു നേരേയുള്ളതു കൂടിയാണ്.അത്തരക്കാര്‍ സാംസ്കാരികമായി സമ്പന്നരായ ജനതയ്ക്കു മുന്നില്‍ ഒറ്റപ്പെടും.അപ്പോഴെല്ലാം അതിര്‍ത്തികള്‍ കലാപകലുഷിതമാകാറുണ്ടെന്നും എം എ ബേബി പറഞ്ഞു.നെടുമങ്ങാട് ടൗണ്‍ എല്‍ പി എസില്‍ നടന്ന യോഗത്തില്‍ ഡോ ബി ബാലചന്ദ്രന്‍ അധ്യക്ഷനായി.ബേബി കാസ്ട്രോ കുരീപ്പുഴപ്പതിപ്പ് ഏറ്റുവാങ്ങി.ബി എസ് രാജീവ് സ്വാഗതം പറഞ്ഞു.രാജേഷ് കെ എരുമേലി,രാജേഷ് ചിറപ്പാട് എന്നിവര്‍ സംസാരിച്ചു.തിരുനല്ലൂര്‍  കരുണാകരന്‍ പുരസ്കാര ജേതാവ് അസീം താന്നിമൂട്,സിനിമാ ലേഖനത്തിനുള്ള പുരസ്കാരം നേടിയ രാജേഷ് കെ എരുമേലി എന്നിവരെ എം എ ബേബി ആദരിച്ചു.വിനീഷ് കളത്തറ നന്ദി പറഞ്ഞു.യോഗത്തിനു മുന്നോടിയായി `കുരീപ്പുഴ-കവിയും കാലവും'എന്ന വിഷയത്തില്‍ ഡോ സെല്‍വമണി പ്രഭാഷണം നടത്തി.അനില്‍ വേങ്കോട് അധ്യക്ഷനായി.ശൈലന്‍,ഡോ ചായം ധര്‍മ്മരാജന്‍,സങ് എം,കല്ലാര്‍ ഗോപകുമാര്‍,കളത്തറ ഗോപന്‍,സലീം അഞ്ചല്‍ എന്നിവര്‍ കുരീപ്പുഴയുടെ കവിതകള്‍ ചൊല്ലി.

അസീം താന്നിമൂടിന് പുരസ്കാരം .
____________

ഈ വര്‍ഷത്തെ നാലാമത് തിരനെല്ലൂര്‍ കരുണാകരന്‍ പുരസ്കാരവും വടകര സാഹിത്യവേദിയുടെ മൂടാടി ദാമോദരന് സ്മാരക‍ പുരസ്കാരവും അസീം താന്നിമൂടിന്.ഡി സി ബുക്സ് 2007ല്‍ പ്രസിദ്ധീകരിച്ച ``കാണാതായ വാക്കുകള്‍''എന്ന സമാഹാരത്തിനാണു പുരസ്കാരങ്ങള്‍ ലഭിച്ചത്.

                         വൈലോപ്പിള്ളി സ്മാരക  പുരസ്കാരം,വി ടി കുമാരന്‍ മാസ്റ്റര്‍ പുരസ്കാരം,തിരുനല്ലൂര്‍ കരുണാകരന്‍ കവിതാ പുരസ്കാരം,അനിയാവ സാഹിത്യ പുരസ്കാരം,യുവ സാഹിത്യ പുരസ്കാരം,
തൃശൂര്‍ കേരളവര്‍മ്മ കോളേജ് സുവര്‍ണ്ണ ജൂബിലി കാവ്യ സമ്മാനം,തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം,അങ്കണം കവിത മത്സര സമ്മാനം...തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചു.കേന്ദ്ര സാഹിത്യ അക്കാദമിയുടെ Anthology of poems in Malayalam ല്‍ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി നെടുമങ്ങാട് ലേഖകനായി പ്രവര്‍ത്തിക്കുന്നു

Share :

Photo Galleries