Archives / March 2019

മുല്ലശ്ശേരി
വൃദ്ധൻ ..... ചുമലിൽ ഭാണ്ഡം

നോവൽ

  
(പന്ത്രണ്ട് )

ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019-ൽ
ഏഴു മുതൽ പത്തുവരെ
archives ഫെബ്രുവരി 2019 ലും പതിനൊന്ന് ഹോം പേജിലും വായിക്കാം)


     ഇടക്ക് മഗ് എന്നോട്ടു മാത്രം പറയാറുണ്ട് -- ''എപ്പോഴാണ് മനുഷ്യനിൽ ചലനങ്ങളുണ്ടാവുന്നതെന്ന് _ അവന് സ്ഥായിയായി ഒന്നിനോടും - ഒരു വസ്തുവിനോടും - ഒരേ തരത്തിലും , തലത്തിലും നിലനിറുത്തി മുമ്പോട്ടു പോകാനാവില്ല. ''

       വളരെ പെട്ടെന്നാണ് story telling class പുതിയ ഭാവത്തിലേക്കു മാറിയത്. അത് ഞങ്ങളോ അവനോ അറിഞ്ഞു കൊണ്ടു ചെയ്തതുമല്ല. പക്ഷേ അതിന്റെ രൂപം തന്നെ മാറി.

        ഒരു സംഭവമുണ്ടായി. തെങ്ങിന്റെ ചുവട്ടിൽ തൊണ്ടും മറ്റും കിടക്കുന്നത് കണ്ടപ്പോൾ പലരും തിരക്കി തൊണ്ട് അവിടെ എങ്ങനെ വന്നു.? ആരാ പതിവായി കരിക്ക് വെട്ടിക്കുട്ടിക്കുന്നതെന്ന്? (ആ പണി മഗിന്റെ താണെന്ന് ഞങ്ങളിൽ ചുരുക്കം ചിലർക്കറിയാം ) .  പക്ഷേ മഗിന് അതിനെക്കുറിച്ചു മുണ്ട് ഒരു കഥ പറയാൻ . 

         പണ്ട് യക്ഷി മനുഷ്യരേയും കൊണ്ട് പനയുടെ മുകളിൽ  പറന്നെത്തും ,രക്തം  കുടിയ്ക്കാൻ  .  പിറ്റെ ദിവസം പനയുടെ ചുവട്ടിൽ ആ മനുഷ്യന്റെ എല്ലും തലമുടിയും നഖവും കിടക്കും. അത് പോലെയാണ് ഇതും. രാത്രി കാലങ്ങളിൽ ഗന്ധർവന്മാർ  തെങ്ങിന്റെ മുകളിലിരുന്ന്  കരിക്ക് കുടിച്ചിട്ട് താഴെ തെങ്ങിന്റെ ചുവട്ടിൽ തൊണ്ടും മറ്റുമിടുന്നതാണ്.  ഞാൻ പലപ്പോഴും ഗന്ധർവ്വന്മാരെ നേർക്ക് നേർ കണ്ടിട്ടുണ്ടു. മിക്കപ്പോഴും അവർ ഒഴിഞ്ഞു പോകുന്നതാണ് പതിവ്.

           ഇക്കഥ ചില ജൂണിയർ പിള്ളേർ വിശ്വസിക്കുകയും രാത്രി കാലങ്ങളിൽ അവർ പുറത്തിറങ്ങുന്നത് പോലും ഏറേ ഭയപ്പാടോടുകൂടിയായി. ഇക്കാര്യം മഗിനോട് ചിലർ പറഞ്ഞു.  എന്ത് കൊണ്ടോ അതിനെക്കുറിച്ച് പിന്നെ മിണ്ടിയില്ല.  പതിവ് പോലെ അന്ന് രാത്രിയിൽ  മെസിൽ നിന്നും മിക്കവരും ഭക്ഷണം കഴിച്ചിട്ട് മഗിനെ നോക്കി.
 മഗും  പതിവ് പോലെ  ബഞ്ചിലിരുന്ന് കൊണ്ട് പതിവിന് വിപരീതമായി സ്റ്റൈലൻ ഇംഗ്ലീഷിൽ -

''Good friend for Jesus sake forebears

To Digg the dust e closed heare !

Bleste be the man that spares the stones

And  curst be he that moves my bones''

         ഈ വരികളാണ് സ്ട്രാറ്റ്ഫൊഡിലുള്ള ഷെയ്ക്സ്പിയറുടെ ശവകുടീരത്തിൽ കൊത്തിവെച്ചിരിക്കുന്നു.

         ''നല്ലവനായ സ്നേഹിതാ ,യേശുവിന്റെ പേരിൽ നിന്നോടപേക്ഷിക്കുന്നു. ഇവിടെ അടച്ചിരിക്കുന്ന മണ്ണിനെ വെട്ടിയിളക്കാതിരിക്കുക. ഈ കല്ലുകളെ ശല്യപ്പെടുത്താത്ത മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടട്ടെ. എന്റെ എല്ലുകളെ മാറ്റുന്നവൻ ശപിക്കപ്പെടട്ടെ '' എന്ന് മലയാളത്തിൽ അർത്ഥം കൊടുക്കാം.

           ഷെയ്ക്സ്പിയർ തന്നെയാണ് ഈ വരികൾ  കൊത്തിവെച്ചതെന്ന് കരുതപ്പെടുന്നു. ഇത് വരേയും ആരും ആ ശവകുടീരത്തിനെ ശല്യപ്പെടുത്താൻ മുതിർന്നിട്ടില്ല.

         മെസ് വിട്ട് റൂമുകളിൽ പോയവരും  തിരികെ മെസ് ഹാളിൽ  എത്തി ബെഞ്ചുകളിൽ ഇരിപ്പ് ഉറപ്പിച്ചു. പതിവില്ലാതെ തിരക്ക് കൂടി .

      പിന്നെ വില്ല്യം ഷെയ്ക് സ്പീയറെ കുറിച്ചും അദ്ദേഹത്തിന്റെ അറിയപ്പെടുന്ന ജീവിത ചരിത്രത്തെയും മഗ് സുന്ദരൻ ശൈലിയിൽ അവതരിപ്പിച്ചു.  പതിവിലും കൂടുതൽ സമയം എല്ലാപേരും മേസ് ഹാളിലുണ്ടായിരുന്നു . വാർഡൻ അച്ചൻ റൂമുകളിൽ ആരേയും കാണാത്തതു കൊണ്ട്  തിരക്കി മെസ് ഹാളിൽ എത്തിയപ്പോഴും നല്ല സ്റ്റൈലൻ ഇംഗ്ലീഷിൽ മഗിന്റെ പ്രഭാഷണം. അകത്തു കയറാതെ വാതലിന് പുറകിൽ ഒരല്പം നിന്ന് കേട്ടു.

         ഫാദർ അകത്ത് കയറിയപ്പോൾ ഞങ്ങളെല്ലാപേരും എഴുന്നേറ്റു. ഞങ്ങളോടു ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് ,നേരെ മഗിന് ഒരു ''ഷേക്ക് ഹാൻഡ്'' കൊടുത്തിട്ട് ,ഞങ്ങളോടൊപ്പം ബെഞ്ചിൽ ഇരുന്നു. മഗിനോട് തുടരാനും ആംഗ്യം കാണിച്ചു. അതോടെ Story telling class ന് പുതിയൊരു മാനം തന്നെ കൈവന്നു. 

   അടുത്ത ദിവസങ്ങളിൽ ഇങ്ങനെ ഓരോ മഹാരഥന്മാരെ ക്കുറിച്ചുള്ള കഥകളും മറ്റുമായി മഗും  ,പാസ്ക്കൽ .വി . ജോസഫും കൃഷി എന്ന അപരനാമമുള്ള എം.സി.ജോസഫും ''ദാസ് ലാക് '' ക്കും .....

 '        ഇടക്ക് ഫാദറും വരും കേൾക്കാൻ . ഞങ്ങളും അച്ചനുമായി ഒരു പ്രത്യേക മൈത്രി ബന്ധം തന്നെയുണ്ടായെന്ന്  പറയാം.

(തുടരും)

Share :