Archives / November 2017

മുല്ലശ്ശേരി.

ആദ്യമേ തന്നെ ഞാൻ പറഞ്ഞു - സാഹിത്യവും കഥാപാത്രവുമായി ബന്ധമുള്ള തൊന്നും അറിയേണ്ട - എനിക്ക് വേണ്ടത് TD എന്ന വ്യക്തി യെ മാത്രം - എന്നാൽ ജനിച്ചതെവിടെ? വയസ്സെത്ര ? ഇതൊന്നും അറിയേണ്ട –

വ്യക്തിയെ അറിയാൻ ഞാൻ വ്യഗ്രത കാട്ടിയത് അല്ലെങ്കിത് കാട്ടുന്നത് ആ വ്യക്തി യുടേതാണ് കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങളെ മെനെഞ്ഞെടുക്കുന്നത് തീർച്ച യായും എഴുതുന്ന വ്യക്തിയുടെ വ്യക്തിത്വവും സ്വന്തം അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളും കാലവും ചേർന്നതാണെന്ന് ഞാൻ വിശ്വസിയ്ക്കു ന്നു - ആ നിലയ്ക്കായിരുന്നു ഞങ്ങളുടെ സംഭാഷണം

ഞാൻ TD യെ ആദ്യമായി വിളിയ്ക്കുന്നത് 2007 - ൽ

ഒരല്പം പുറകോട്ട് നോക്കാം.

2007-ൽ ആയിരുന്നു, എന്റെ കോളേജ് അദ്ധ്യാപകൻ (ഇംഗ്ലീഷ് ഭാഷാ ) ശ്രീ.ടി.കെ. ദ്വരൈസ്വാമി സാർ അന്തരിയ്ക്കുന്നത് . ഞാൻ പഠിക്കുമ്പോഴും അദ്ദേഹം എഴുതൂമെന്ന് അറിയില്ലായിരുന്നു ,കാരണമുണ്ട് - \' നകുലൻ\' എന്ന തൂലികാ നാമത്തിലാണ് അദ്ദേഹം എഴുതിയിരുന്നത് .

കോളേജ് വിട്ട ശേഷമാണ് ഞാൻ സാറ് മായി കൂടുതൽ അടുക്കുന്നത്. – ‘നകുല’നാരെന്നു അറിഞ്ഞ ശേഷം അടുപ്പം വർദ്ധിക്കുകയായിരുന്നു. ഇംഗ്ലീഷിലും തമിഴിലുമായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.’ആശാൻ അവാർഡ്’ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

പക്ഷേ കേരളത്തിലെ സാഹിത്യകാരന്മാരും സാഹിത്യ ലോകവും അദ്ദേഹത്തിന് നേരെ പുറം തിരിഞ്ഞുകളഞ്ഞു - ഡോ.അയ്യപ്പപണിക്കർ സാർ ഒഴികെ.

ഡോ. അയ്യപ്പപണിക്കർ സാർ അന്തരിച്ച് (2006) ഒരു വർഷം കഴിഞ്ഞാണ് നകുലൻ അന്തരിക്കുന്നത്. പത്രലോകം പോലും നകുലനെ അവഗണിച്ച് കളഞ്ഞു – ആ വാർത്ത റിപ്പോർട്ട് ചെയ്യാൻ. റിപ്പോർട്ട് നൽകിയ പത്രം കൊടുക്കേണ്ട പ്രാധാന്യവും കൊടുത്തില്ല.പക്ഷേ കലാകൗമുദി ഒരു പക വീട്ടുന്ന മട്ടിൽ തന്നെ തൊട്ടടുത്ത ലക്കത്തിൽ നകുലനെ ആദരിച്ചു. തമിഴിലെ തന്നെ പ്രമുഖരായ മൂന്ന് സാഹിത്യകാരന്മാ രും (ചാരു നിവേദിത - നീല പത്മനാഭൻ -എൻ. സുകുമാരൻ ) പിന്നെ - TD യും ഒത്ത് ചേർന്നപ്പോൾ വേറിട്ടൊരു അനുഭവം തന്നെയായിരുന്നു.

ആ ലക്കം വായിച്ച ശേഷമാണ് TD - യെ ഞാൻ ആദ്യമായി വിളിക്കുന്നതു് തിരുവനന്തപുരത്ത് വരുമ്പോൾ തമ്മിൽ കാണാമെന്ന അന്നത്തെ കരാർ ആണ് വയലാർ സ്മൃതിദിനപ്രഭാതം സാക്ഷിയായത്. എങ്കിൽ ഒരിക്കൽ അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോൾ എന്നെ വിളിച്ചിരുന്നു - ഞാൻ ‘തൂത്തുക്കുടി ബസ് സ്റ്റാൻഡിൽ’ ആയിരുന്നു അന്ന് - തീ പിടിച്ച മനസുമാ യി –

പിന്നീടൊരിക്കൽ നകുലന്റെ ‘നവനീതൻ ഡയറി’ യേയും ‘നിനൈവ് പാതയേയും കുറിച്ച് ചോദിയ്ക്കാനായി TDയെ വിളിച്ചിരുന്നു.(കാരണം ഈ കൃതിക ൾ ലോകത്തിലെ ഏറ്റവും നല്ല നോവലുകളുടെ മുൻ നിരയിൽ നിൽക്കുന്നവയാണെന്ന് എഴുതിയിരുന്നു...... ഇന്ത്യൻ ഭാഷകളിൽ പോലും അദ്ദേഹത്തോടൊപ്പം നിൽക്കാവുന്ന ഒരു എഴുത്തുകാരനെ കണ്ടെത്താൻ വിഷമമാണ്...... നകുലൻ മലയാളത്തിൽ അറിയപ്പെടാതെ പോയതാണ് അത്ഭുതമായി തോന്നുന്നത്......) അന്ന് T.D. പറഞ്ഞത് മൊഴിമാറ്റം നടത്തുന്നില്ല. അതിനു് ഇനി സാധ്യത കുറവാണ്. ഞാൻ വേറെ വർക്ക് ചെയ്യുന്നുവെന്ന്. ആ വർക്കുകളാണ് നിങ്ങളൂം ഞാനും ഇപ്പോൾ വായിച്ച് കൊണ്ടിരിക്കുന്നത് ( അദ്ദേഹത്തിന്റെ മൊഴി മാറ്റത്തിലെ പ്രത്യേകതകൾ ഞങ്ങളുടെ സ്വഭാഷണ മദ്ധ്യേ ഞാൻ സൂചിപ്പിച്ചിരുന്നു. )

നകുലന്റെ തന്നെ ബിംബങ്ങളെയാണ് നകുലൻ എഴുതുന്നത് ......

അമ്മയുടെ കൈ പിടിച്ച് മറ്റുള്ളവരെ അത്ഭുതത്തോടെ നോക്കുന്ന പയ്യൻ, നായ്കൾ ,ശിവൻ , ഹരിഹരസുബ്രഹ്മണ്യ അയ്യർ , ബ്രാണ്ടി കുടിക്കുന്നവൻ , സുശീലയുടെ കാമുകൻ , എപ്പോഴും എഴുതി കൊണ്ടിരിക്കുന്ന ഒരാൾ ,സൈക്കിളിൽ നാട് ചുറ്റുന്നവൻ ,..... ഇങ്ങനെ നൂറ് കണക്കിന് ‘നകുല’ന്മാരെയാണ് എഴുത്തിലൂടെ ‘നകുലൻ’ പുറത്ത് വിട്ടത് ... ........

TD എന്റെ കണ്ണിൽ:-

അദ്ദേഹവും ഒറ്റയാനാണ്. കുടുംബമുണ്ട് - ആൾകുട്ടമുണ്ട് - ആഘോഷമുണ്ട് – എങ്കിലും അദ്ദേഹം ഒറ്റയാനാണ്. ഏത് തിരക്കിലും അറിയാതെ അദ്ദേഹം ഒറ്റപ്പെട്ട് പോകുന്നു. ഇത് മനസ്സിൽ വെച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു - ‘നകുലനും സാറും ഒരുപോലെയാണ്’. അദ്ദേഹം എന്നെ നോക്കി. മറുപടി പറഞ്ഞില്ല. ......

ഹൃദയസ്പർശിയായ വാക്കുകളിലൂടെ ശ്രീ ടി ഡി രാമകൃഷ്ണൻ സദസ്സിനെ അഭിസംബോധന ചെയ്യുന്നു.(ഓഡിയോ ചേർക്കുന്നു )

മുല്ലശ്ശേരി.
നന്ദി-ആര്യശ്രീ

Share :