Archives / March 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
ഉല്ലാസത്തിരമാല


ഉരുകിത്തീരുന്നീയുടലൊരു
ദേവാലയമെന്നറിയേണം.
ഹൃദയശ്രീലകമണയുമ്പോൾ
നിലയ്ക്കു നിർത്താനകമേയീശ-
നൊരാത്മാവായ് വിശ്വാസമതേറ്റുന്നു.
മനമൊരു തിരിനാളം പോലെരിയുമ്പോൾ
മുന്നിൽത്തെളിയുന്നെൻ വിധിയെല്ലാം!
കഥയറിയുന്നതിനൊത്താടാം പാടാം
വേഷമറിഞ്ഞഭിനയപാടവമാകാം.
വിജയംതന്നെ വരിച്ചു രസിക്കാൻ
ശ്വാസം താനാശ്വാസമതോർക്കേണം.
വിശ്വാസത്തോടീയാത്മാവിൻ
പൊരുളുകളറിയേണം.
ആത്മാർത്ഥത വന്നെന്നാലോ
സ്നേഹാർദ്രതയോടൊരു മാനവനാകാം.
മാനം പോകാതൊരു സഞ്ചാരം.
സഞ്ചിതസംസ്കാരത്തിൻ
പരിശുദ്ധിയിൽ
ജീവിതഗതിയുല്ലാസ- ത്തിരമാലകളിൽ.

Share :