Archives / March 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
അഹങ്കാരമലങ്കാരം


1
ജനിച്ചാൽ മരിക്കും മനുഷ്യന്നു ദുഃഖം
സുഖം തേടിയാത്രാ വശംകെട്ടുകേഴും.
പഠിത്തം തളർത്തും ധനത്തിൽ
                                 വലഞ്ഞും
കുലംകെട്ടു നാറും ധരിക്കില്ല സത്യം.
2
മതത്തിൽ വളർന്നാൽ വെളിച്ചം
                                     കുറഞ്ഞും
മനസ്സിൽസ്സുഖിച്ചാലകന്നും തകർന്നും
വിവേകം മറഞ്ഞും കുടുംബം സമുദ്രം
തിരിച്ചങ്ങുചെല്ലാതടങ്ങാതലയ്ക്കും.
3
മറക്കാതെ ബോധത്തിലേറാനകത്താ
യിരുന്നാൽ കടിഞ്ഞാൺ പിടിക്കാം
                                  ജയിക്കാം.
വെറുക്കാതുറച്ചങ്ങിരുന്നാൽപ്പഠിക്കാം.പൊറുക്കാം സദാനന്ദമായങ്ങുവാഴാം.
4
കളിക്കും ചിരിക്കും കണക്കു
                                     ണ്ടതോർക്കൂ.
ചരിത്രത്തിലെന്തെന്തു നേടാനതുണ്ടേ
വിചിത്രം ഗുരുത്വം വെടിഞ്ഞങ്ങു 
                                    നാട്യം.
അകന്നങ്ങുപോകും ധരിക്കാതെ
                                   ധർമ്മം.
5
വിധിക്കങ്ങു കുറ്റം ചുമത്താനെളുപ്പം
വളർത്തുന്നതാരെന്നു ചിന്തിക്ക വയ്യാ
കരുത്തോടെയേറുന്നയശ്ലീലമായീ.
വളക്കൂറതേകുന്നു സംസ്കാരമേറീ.
6                                                 അടുപ്പം കുറഞ്ഞങ്ങു മാതാവുകേഴും
കടുപ്പം മനുഷ്യർ മഹത്വം മറന്നൂ.
ദിവാസ്വപ്നമായീയലഞ്ഞങ്ങു നീങ്ങീ.
അഹങ്കാരമായീയലങ്കാരമായീ.
7
ഇരുട്ടാൽ മനസ്സിൽപ്പെരുക്കുന്ന 
                .              മോഹം
ഇരുപ്പായതെന്നും രുചിക്കാതെയായീ.
വിവാദത്തിലായങ്ങു വിഡ്ഢിത്തമായീ.
തൊലിക്കങ്ങു കാഠിന്യമേറുന്ന ജന്തൂ

Share :