Archives / March 2019

റോബിൻ എഴുത്തുപുര
ഇന്റർവ്യു

എന്റെ മുഖം

മാറ്റുരയ്ക്കുന്ന കല്ലിൽ -

ച്ചേർത്തു

 

കവിളുകൾ ചുവന്ന്

കീഴ്ച്ചുണ്ടിൽ-

ചോരയുതിർന്നു

പല്ലുകൾ ഞെരിഞ്ഞ്

കണ്ണിൽ

നോവുറുമ്പുകൾ പൊതിഞ്ഞു

 

ഉരയ്ക്കുന്നവൻ കുരച്ചു

" ഇതു മനുഷ്യനാ

  പച്ച മനുഷ്യൻ !

  നെക്സ്റ്റ്..... "

 

 

Share :