Archives / February 2019

മുല്ലശ്ശേരി
വൃദ്ധൻ .......       ചുമലിൽ ഭാണ്ഡം നോവൽ 

(പത്ത് )         നോവൽ

         
      ആസ്വാദനം എന്ന വാക്കിനോട് അവന് പ്രത്യേക മമതയുണ്ടെന്ന് തോന്നും മഗിന്റെ എല്ലാ ചെയ്തികളും കണ്ടാലും കൊണ്ടാലും

        ആദ്യവർഷത്തെ ഓണ പരീക്ഷ കഴിഞ്ഞ് ആൻസർ  പേപ്പർ   അധ്യാപകൻ ക്ലാസിൽ  കൊടുക്കുന്ന ദിവസമാണ് ഞങ്ങൾ ആദ്യമായി മഗിന്റെ ''പെർഫോമൻസ് '' കാണുന്നത്.  ഓരോരുത്തരുടേയും പേരു് വിളിക്കും.  പിന്നെ മാർക്ക് പറയും അതാണ് രീതി . മാർക്കിട്ട ആൻസർ പേപ്പർ  ഒന്ന് ഓടിച്ച് നോക്കിയിട്ട് അധ്യാപകൻ  ഓരോ കമന്റ് കൂടി പറഞ്ഞിട്ടേ പേപ്പർ കൊടുക്കുകയുള്ളു . ക്ലാസ് നമ്പർ മുറക്ക് തന്നെയാണ് പേപ്പർ വിതരണം  .മഗിന്റെ പേര് വിളിച്ചു.  ( ഇത്തരം ചില സന്ദർഭങ്ങളിൽ മാത്രമാണ്  മഗിന് ഒരു പേരുണ്ടെന്ന് ഞങ്ങൾ ഓർക്കുന്നത് തന്നെ) മാർക്ക് പറഞ്ഞു. ആൻസർ പേപ്പറിനേയും മഗിനെയും അധ്യാപകൻ മാറി മാറി നോക്കി. എന്നിട്ട് ''ഇയാൾ കോപ്പിയടിക്കാൻ മിടുക്കനാണ് പക്ഷേ ഞാൻ കൃത്യമായും ഇടേണ്ട മാർക്കേ ഇട്ടിട്ടുള്ളു.. '' എന്ന് പറഞ്ഞിട്ട് മഗിന് ആൻസർ പേപ്പർ കൊടുത്തു.  അധ്യാപകന്റെ കമന്റിൽ ക്ലാസ് മൊത്തം ചിരിച്ചു. ആ ചിരിയിൽ മഗും പങ്ക് കൊണ്ടു. പക്ഷേ ,ഒരു അഞ്ച് മിനിട്ട് കഴിഞ്ഞു മഗ് എഴുന്നേറ്റു. അദ്ധ്യാപകൻ ചോദിച്ചു. ''എന്താ കാര്യം''
''സർ ,എന്റെ മാർക്ക് കുറച്ചു.'' എന്നിട്ട് Question നമ്പർ പറഞ്ഞു. പിന്നീട് Question വായിച്ചു. ''ഈ Question - ന് 8 പോയിന്റുള്ള answer ആണ് ഞങ്ങളെ സർ പഠിപ്പിച്ചത്. ആ 8 പോയിന്റും  ഞാൻ വ്യക്തമായി എഴുതിയിട്ടുണ്ടു. അതിന്റെ മാത്രമല്ല ,അടുത്ത Question വായിച്ചിട്ട് അതിൽ 12 പോയിന്റ് ഉണ്ട്. ഞാൻ 12 പോയിന്റും എഴുതിയിട്ടുണ്ടു. ആൻസർ പേപ്പറിൽ എല്ലാ പോയിന്റിന്റെയും അടിയിലും ഞാൻ പ്രത്യേകം വരച്ചിരുന്നു. എന്നിട്ടും ഒരു മുൻ വിധി എന്ന പോലെ തന്നെ എന്റെ മാർക്ക് കുറച്ചു. വീണ്ടുമണ്ട് ........

        അദ്ധ്യാപകന് ലേശം ശുണ്ഠി വന്നു. അടുത്ത് വിളിച്ചു.  ആൻസർ പേപ്പർ കൈയിൽ വാങ്ങി._ '' ഇയാൾ അങ്ങനെ മിടുക്കനാകണ്ട -ആ Question നും അതിന്റെ answer - റും  ക്ലാസിലുള്ളവരെ നോക്കി ഒന്ന് പറയൂ..  . ഒരു നിമിഷം മഗ് നിശബ്ദനായി. എന്നിട്ട് ഫ്ലാറ്റുഫോമിൽ കയറി (അപ്പോൾ അദ്ധ്യാപകൻ ഫ്ലാറ്റുഫോമിൽ നിന്നും താഴെ ഇറങ്ങിക്കൊടുത്തു.) മേശപ്പുറത്ത് നിന്നും ഡസ്റ്റർ എടുത്ത് ബോർഡ് തുടച്ചിട്ട് ,അവിടെ ആ അദ്ധ്യാപകനുണ്ടെന്ന ചിന്ത പോലുമില്ലാതെ -- ''so ,Last class we have discussed the main features of the ........... ( Last class എന്ന് പറഞ്ഞതും ക്ലാസ് മൊത്തത്തിൽ  ആർത്ത് ചിരിച്ചു. കാരണം  ആ അദ്ധ്യാപകൻ  Last class എന്ന പേരിലാണ് കോളേജിൽ അറിയപ്പെടുന്നത്  അദ്ദേഹത്തിന് മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. pants - ഉപയോഗിക്കില്ല - മുണ്ടും സ്ലാക് ഷർട്ട് മാണ് വേഷം കാണാൻ സുമുഖനാണ് ക്ലീൻ ഷേവ് , പഴയ ഹോളിവുഡ് നടൻ ഗിഗ്രി പിക് - നെ അനുസ്മരിപ്പിക്കും മാത്രവുമല്ല സംസാരത്തിലും ചിരിയിലും മറ്റും ഒരു നാടകീയത നിലനിർത്തും  , മിക്കപ്പോഴും കുറഞ്ഞത് രണ്ട് കട്ടി ബയഡുള്ള പുസ്തകമെങ്കിലും കൈയ്യിലുണ്ടാവും  കോളേജിലെ ഡിബേറ്റിലും മറ്റും ശരിക്കുമൊരു ബുദ്ധിജീവിയെപ്പോലെ കത്തികയറുകയും ചെയ്യും. )  ആ അദ്ധ്യാപകന്റെ അംഗചലനത്തോടുകുടി ആ ശബ്ദം അനുകരിച്ച് കൊണ്ട് ബോർഡിൽ പോയിന്റുകൾ എഴുതി അതി മനോഹരമായി ക്ലാസ് എടുത്തു  .ക്ലാസിലുള്ളവരും അദ്ധ്യാപകനും അമ്പരന്ന് പോയി ആ performance കണ്ടു. അതാണ് മഗ്‌. 

           ഏറ്റവും പിൻ ബഞ്ചിൽ തന്റെ സ്വന്തം വക ''കഥകളി പദ'' വുമാ യി കഴിഞ്ഞു പോകുന്ന മഗിൽ നിന്നും ഇത്തരത്തിലുള്ള performance ആരും പ്രതീക്ഷിച്ചുമില്ല. ആ അദ്ധ്യാപകൻ മഗിന്റെ പുറത്ത് തട്ടി അഭിനന്ദിച്ചു . എന്നിട്ട് ഞങ്ങളുടെ സാന്നിദ്ധ്യത്തിൽ തന്നെ paper  Revaluation ചെയത് , ആകെ കുട്ടി നോക്കിയപ്പോൾ ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് മഗിന്.   ആദ്യ ബഞ്ചിൽ ഇരിക്കുന്ന വളരെ മിടുക്കനെന്ന് എല്ലാപേരും സമ്മതിക്കുന്ന നവീൻ ചന്ദ്രനെക്കാൾ രണ്ട് മാർക്ക് കൂടുതൽ . അതാണു് മഗ്.

      ഇത്രയും നിങ്ങൾ വായിക്കുമ്പോൾ - മഗിന്റെ ഒരു ദിവസത്തെ മൊത്തം കലാപരിപാടികളൂം ഞാൻ കുറിക്കാം .അതും കൂടി കേൾക്കു.

        അതിരാവിലെ എഴുന്നേക്കും -- ഒരു പക്ഷേ  ഹോസ്റ്റലിൽ മഗാണ് ആദ്യം  ഉണരുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് .ശബ്ദമുണ്ടാക്കാതെ വാതിൽ ചാരി , നേരെ ബാത്ത് റൂമിലേക്കും മറ്റും - കൃത്യങ്ങളെല്ലാം കൃത്യമായി തന്നെ നടത്തിയിട്ട്  , ''ഈറനുടുത്തും കൊണ്ടമ്പരം ചുറ്റുന്ന ഹേമന്തരാവിലെ വെൺമുകിലേ.... എന്ന് മൂളിപ്പാട്ടും പാടി ചാരിയ വാതിൽ ശബ്ദ മുണ്ടാക്കാതെ തുറന്ന് റൂമിൽ കയറും. ഒരു നോട്ട് ബുക്കുമെടുത്ത് ( എല്ലാത്തിനും കൂടി ഒരു നോട്ട് ബുക്കാണ് മഗിനുള്ളത്. ഒന്ന് തീരുമ്പോൾ അടുത്ത ബുക്ക് . ബുക്കുകൾക്ക് കൃത്യമായും ക്രമനമ്പരിടും ,ഒപ്പം തീയതിയും കൊടുക്കും. സദാസമയവും ഒരു ബുക്ക്കയ്യിലുണ്ടാവും. അത്യാവശം വേണ്ട പോയിന്റ് മാത്രം കുറിക്കും. അല്ലാതെ പേന കൈയ്കൊണ്ട് തൊട്ടില്ല.)
പുറത്തിറങ്ങും. മുറ്റത്ത്  ''through out '' ഒരു ബൾബ് കത്തി കിടക്കും. അതിന്റെ ചുവട്ടിൽ എത്തും. പിന്നെയൊരു ധ്യാനമാണ്. ഹോസ്റ്റലിൽ ചെറിയ ചലനമാകുമ്പോൾ -- ധ്യാനത്തിൽ നിന്നും മഗ് ഉണരും പിന്നെയൊരു പ്രത്യേകരീതിയിൽ ശബ്ദം പുറപ്പെടുവിക്കും. റൂമിലെത്തി ബുക്ക് മേശപ്പുറത്ത് വെയ്ക്കും. അന്നത്തെ പുതിയ കഥകളും കഥകളി പദവുമായി മഗ് അരങ്ങ് വാഴാൻ തുടങ്ങും. ഇടക്ക് മേസ്സിൽ പോകും ഒരു ചൂട് ചായ മഗ്  ഒപ്പിക്കും.-- അതും  മഗിനു മാത്രമുള്ള സ്പെഷ്യൽ ചായയാണ്.
അവിടത്തെ ''കുശിനി '' യിലുള്ള ഞങ്ങളുടെ എല്ലാപേരുടേയും സ്വന്തം അച്ചായൻ വക.  (ഇവിടെയൊരു രഹസ്യമുണ്ട് - അച്ചായന് മഗിനെ ജീവനാണ് ,കാരണം മഗിന്റെ വീട് മലയോര പ്രദേശത്താണ്.വീട്ടിൽ പോയി വരുമ്പോൾ രഹസ്യമായി നല്ല പരുവത്തിലുള്ള കഞ്ചാവ് കൊണ്ട് വന്ന് ചെറിയ തോതിൽ അച്ചായന് വളരെ രഹസ്യമായി കൊടുക്കും. അത് കാരണമാണ് അച്ചായന് മഗിനോട് പ്രത്യേക പരിഗണനയുള്ളത്.   ഇതെല്ലാം പരമരഹസ്യമാണ്- നിങ്ങൾ ആരോടും പറയരുത് )

       രാവിലെ മെസിൽ ഉച്ചത്തിലുള്ള കഥകളി പദങ്ങൾ പാടുന്ന മഗ് ,പിന്നെ നിറുത്തില്ലാതെ തന്റെ കലാപരിപാടികൾ ഒന്നിന് പുറകേയൊന്നായി  അവതരിപ്പിച്ച് കൊണ്ടിരിക്കും. 

      ഹോസ്റ്റൽ വാർഡൻ അച്ചൻ യാദൃശ്ചികമായി  മഗിനെ കണ്ടു പോയാൽ
വഴി മാറി നടന്ന് പോകുകയാണ് പതിവ്. ഒറ്റക്കാണ് മഗിനെ കാണുന്നെങ്കിൽ വാർഡൻ മഗിനോട് ഒരു വാക്ക് സംസാരിക്കാതെ പോകില്ല.-- അതും വളരെ സൗമ്യമായി. അതിനെക്കാൾ സൗമ്യമായി മഗും തിരികെ സംസാരിക്കും. എന്തെങ്കിലും പ്രശ്നം ഹോസ്റ്റലിൽ ഉണ്ടായാൽ വാർഡൻ അച്ചൻ അവസാന തീരുമാനമെടുക്കുന്നതിന് മുമ്പ് മഗിനോട് കാര്യം തിരക്കുകയും നീതിപൂർവ്വമായി കാര്യങ്ങൾ നടത്തുകയുമാണ് പതിവ്. വളരെ സത്യസന്ധതയോട് കൂടി മാത്രം ഇത്തരം പ്രശ്നങ്ങളിൽ മഗ് തന്റെ നിലപാട് അറിയിക്കുകയുള്ളു.

           സ്ഥിരമായി മഗിന്റെ പാൻസിന്റെ പോക്കറ്റിൽ വളരെ പഴക്കമില്ലാത്ത ഒരു കുത്ത് ചീട്ട് (playing Cards) എപ്പോഴുമുണ്ടാവും. 

(തുടരും)

Share :