Archives / October 2017

ഇന്ദുലേഖ വയലാർ രാമവർമ്മ
ഓർമ്മപ്പൂക്കൾ

ഞാൻ ഇന്ദുലേഖ ചേട്ടൻ (ശരത്ചന്ദ്രവർമ്മ ) കഴിഞ്ഞാൽ പെണ്മക്കളിൽ ഏറ്റവും മൂത്തത് ഞാനാണ് . അച്ഛന്റെ കഴിവ് കിട്ടിയത് ജേഷ്ഠനാണ് എങ്കിലും കവിതകൾ എന്റെ മനസ്സിൽ വിടരാൻ കൊതിച്ചു നിന്നിരുന്നു ... അതൊക്കെ വരികളായി ഇന്ന് മുഖപുസ്തകങ്ങളിലും മറ്റും കുറിക്കുവാൻ കഴിയുമ്പോൾ ..മനസ്സിൽ വളരെ അധികം സന്തോഷം തോന്നുന്നുണ്ട് . ഏറെ സന്തോഷവും അഭിമാനവും അച്ഛന്റെ മകളായി ഈ സ്നേഹമുളള അമ്മ (ഭാരതി തമ്പുരാട്ടി )യുടെയും ജേഷ്ഠന്റെയും അനുജത്തിമാരായ യമുന ,സിന്ധു എന്നിവരും മറ്റു ബന്ധുക്കളുമായും സന്തോഷമായി ജീവിക്കുവാൻ കഴിയുന്നു എന്നത്. അച്ഛന്റെ വിയോഗം കുട്ടിക്കാലം ആയിരിന്നിട്ടും ഞങ്ങളെ ഒരുപാട് തളർത്തിയിരുന്നു . അച്ഛന് തിരക്ക് കാരണം വളര കുറച്ചു മാത്രമേ ഞങ്ങൾക്ക് കാണാൻ കൂടി കഴിഞ്ഞിരുന്നുള്ളൂ ... അച്ഛന്റെ മരണ ശേഷം ഞങ്ങളെ നോക്കുവാനുള്ള ഉത്തരവാദിത്തം ജേഷ്ഠനായി. അച്ഛൻ മരണപ്പെടുമ്പോൾ ജേഷ്ഠന് അന്ന് 15 വയസ്സ് മാത്രം പ്രായം എനിക്കു ഒരു 11 വയസ്സ് ആയിട്ടുണ്ടാകും അച്ഛൻ എന്ന നിലയിൽ പറഞ്ഞറിയിക്കാൻ ആകാത്ത അഭിമാനം ആണ് എനിക്കച്ഛൻ മലയാളികളുടെ വയലാർ എന്ന നിലയിൽ അത്ഭുതവും

Share :