Archives / February 2019

:അനീഷ് ആശ്രാമം
തുള്ളല്‍

മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ തൂതപ്പുഴയുടെ തീര
ത്തോട് ചേര്‍ന്നാണ് ആലഞ്ചേരി ഭഗവതിക്ഷേത്രം, ക്ഷേത്രത്തില്‍ മേടമാസത്തിലെ ഉത്സവ
മാണ്, ഉത്സവപരിപാടികളങ്ങനെ തകര്‍ത്തു നടക്കുകയാണ്. ഇന്ന് ഓട്ടന്‍തുള്ളലുണ്ട്
ഗോപിക്കുട്ടന്‍ ശിവന്‍മേശിരിയോട് പറഞ്ഞു, വൈകുന്നേരം കവലയില്‍ വെള്ളമടി പാര്‍ട്ടി
നടക്കുകയാണ്. അതിനിടയില്‍ ഗീതാനന്ദന്‍ ആശാനും സംഘവും ഒരു കാറില്‍ അമ്പ
ലമുറ്റത്തു വന്നിറങ്ങി, ڇദേ നമ്മുടെ തുള്ളലാശാന്‍ വന്നിരിക്കുന്നു ആശാന് അടിമുടി
യൊരു മാറ്റം, നമുക്കൊന്ന് ആശാനെ കാണാം, കഴിഞ്ഞവര്‍ഷത്തെപ്പോലെ:, ഒന്നു കൂടു
കയും വേണംڈ. ഗോപിക്കുട്ടന്‍ മേശിരിയോട് അമ്പലമുറ്റത്തോട്ട് നടന്നുകൊണ്ട് പറ
ഞ്ഞു. ഓട്ടന്‍ തുള്ളല്‍ 7 മണിക്കാണ് ആശാനും സംഘവും മേക്ക്അപ്പ് റൂമില്‍ ആണ്. അടി
ച്ചുപൂസായി കാലുറക്കാതെ രണ്ടുപേരും കൂടി റൂമിലേക്കു കടന്നു ചെന്നു. ഇവരെ കണ്ടത്
ആശാന് അത്ര ഇഷ്ടമായില്ല, ആശാന്‍ ഒന്ന് തിരിഞ്ഞുനിന്നു. ഗോപിക്കുട്ടന്‍ ആശാന്‍റെ
തോളില്‍ തട്ടി ആശാനെ ഇത് ഞങ്ങളാ, ആശാന്‍ നീരസത്തില്‍ ആരാ നിങ്ങള്‍? ڇഞാനാ ഗോപിക്കു
ട്ടനും മേശിരിയുംڈ നിങ്ങളൊന്ന് പോയെ എനിക്ക് മേക്ക് അപ്പ് ഇടണം. ഇത് കേട്ടതും
മേശിരി ആശാന്‍റെ തലക്കൊന്ന് തട്ടി, ആശാനൊന്ന് ചെറുത്തു. പിന്നെ പൊരിഞ്ഞ അടിയായി.
ഗോപിക്കുട്ടനും മേശിരിയും ചേര്‍ന്ന് ആശാനെ അടിച്ചവശനാക്കി. ഒടുവില്‍ ക്ഷേത്രം
സെക്രട്ടറി നിലവിളികേട്ട് ഓടി വന്നു, ഗോപിക്കുട്ടന്‍ ആശാന്‍റെ കുത്തിനു പിടിച്ചു നിര്‍ത്തി
യിരിക്കുകയാണ്, ڇഇവന്‍ കഴിഞ്ഞ വര്‍ഷം ഇവിടെ സൈക്കിളില്‍ വന്നവനാ, ഈ വര്‍ഷം
കാറില്‍ വന്നപ്പോള്‍ ഞങ്ങളെ അറിഞ്ഞൂടാന്ന്ڈ, ഇത് എവിടത്തെ ന്യായമാണ്. നമ്മളടുത്താ
അവന്‍റെയൊരു തുള്ളല്‍.


 

Share :