Archives / February 2019

ATHIRA S II MSc DEPARTMENT OF BIOCHEMISTRY KARIAVATTOM CAMPUS UIVERSITY OF
അവൾ

മൗനി ...............മൗനി ശർമ്മ , ക്ലാസ്സിലേക്ക് അപ്രതീക്ഷിതമായി
വന്നവൾ,വിളിക്കാതെ കടന്നുവരികയും പറയാതെ പോവുകയും ചെയ്ത
അതിഥി .മൂടൽ മഞ്ഞു പോലെ വ്യക്തമല്ലെങ്കിലും ആ ഓർമകളിലൂടെ ഞാൻ
സഞ്ചരിക്കാറുണ്ട്.ആ യാത്ര ഓരോ തവണയും അവസാനിക്കുന്നത് അവളുടെ
തീക്ഷ്ണമായ നോട്ടത്തിലേക്കാണ്, എന്നെയതു വല്ലാതെ അലട്ടുന്നു
.എന്തായിരിക്കും അവ എന്നോട് പറയാൻ ഉദ്ദേശിച്ചിരുന്നത് ,ഇനിയെങ്കിലും
അത് മനസിലാക്കാൻ
സാധിച്ചിരുന്നെങ്കിൽ....................................................................................

ഓർമകൾക്കെന്നും ഒരു വേട്ടക്കാരന്റെ
ചങ്കുറപ്പാണ് ;അവ പിന്തുടർന്നുകൊണ്ടേയിരിക്കും ,തൃപ്തികരമായ ഇരയെ
കിട്ടുന്നതുവരെ .

ആ പേര് എന്നെ ഒരിക്കലും
ആകർഷിച്ചിരുന്നില്ല,ഇന്ന് ആ പേരിലും അവളുടെ നോട്ടത്തിലുമുള്ള മൗനം ഒരു
നിഴൽ പോലെ എന്റെ കൂടെയുണ്ട്..ആ ഓർമകളുടെ നൂല്പാലം എന്ന്
തകരുന്നോ അന്ന് ഞാനും അപ്രത്യക്ഷ്യമാവും .
അന്ന് സംഭവിച്ചത് മറ്റൊന്നായിരുന്നെങ്കിൽ.........................
എന്നെ വേട്ടയാടുന്ന അവളുടെ
മൗനത്തിന്റെ അർഥം എന്തുമാവാം. എന്നാൽ അന്ന് ഞാൻ പ്രകടമാക്കിയ
മൗനത്തിന് അർത്ഥം ഒന്നേയുള്ളു ; അത് മനസിലാക്കാൻ എനിക്ക് ഒരു
ദിവസമേ വേണ്ടിവന്നുള്ളൂ . അവളുടെ ചേതനയറ്റ ശരീരം കാണുന്നതുവരെ
മാത്രം ...........................

Share :