Archives / February 2019

ഫൈസൽ ബാവ 
പേരൻപ് നൽകുന്ന പൊള്ളുന്ന വേദന 

 

പേരൻപ് ഒരു സിനിമ മാത്രമല്ല നമ്മളൊന്നും അത്ര കാണാതെ പോകുന്ന പൊള്ളുന്ന ജീവിതപാഠമാണ്. ഒരച്ഛൻ നേരിടുന്ന വിഷമതകൾ പ്രതിസന്ധികൾ അതും ഭിന്നശേഷിക്കാരിയായ ഒരു മകൾ അവളും അച്ഛനും തമ്മിൽ ഉള്ള യോജിപ്പും വിയോജിപ്പും സ്നേഹവും നിസ്സാഹായതയും, ഉദാരമായ സ്നേഹത്തിന്റെ നിസ്സാഹയത പേരന്പിൽ കാണാം. സംവിധായകൻ റാം കയ്യൊതുക്കത്തോടെ തിരശീലയിലേക്ക് പകർത്തുമ്പോൾ തന്നിൽ ഏല്പിച്ച പിതാവിന്റെ കഥാപാത്രം  മമ്മുട്ടി എന്ന നടൻ ഭംഗിയായി അവതരിപ്പിച്ചു. ആദ്യ പകുതി കുറച്ചു ഇഴഞ്ഞു നീങ്ങി എങ്കിലും സെക്കൻഡ് ഹാഫ് മമ്മുട്ടി നമ്മെ കയ്യിലെടുത്തു. ഒപ്പം മകളായി അഭിനയിച്ച സാധന ആദ്യവസാനം വരെ  ആ കഥാപാത്രാമായി നിന്നു. കൈവിട്ടുപോകാവുന്ന വിവിധ രംഗങ്ങളിൽ ഒക്കെ അതിനെ മറികടക്കാൻ ആ നടിക്കായി. ലോലി പോപ്പ് കൊണ്ടു ചുണ്ട് ചുവപ്പിക്കുമ്പോൾ കണ്ണുകളിൽ വന്ന വികാരം. ഇഷ്ടമില്ലാത്ത അച്ഛനെ ഇഷ്ടപ്പെടുന്ന രംഗത്ത് മുഖത്തു വന്ന ഭാവം... സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതി ഗംഭീരം. ഈ നടി സിനിമാ ലോകത്തിനു പ്രതീക്ഷയാണ്.

 

ഭിന്ന ശേഷിയുള്ളവരുടെ പ്രണയം, സെക്‌സ് എന്നത് സാധാരണക്കാരായ നമുക്ക് മനസിലാക്കാൻ സാധിച്ചെന്നു വരില്ല. കാരണം നമ്മുടെ കണ്ണിൽ അവരെ കാണുന്നത് സഹതാപം ഉള്ളിൽ നിറച്ചാണ്. ചലന ശേഷിയിൽ അവർ പരിമിതർ ആണെങ്കിലും  നമ്മളെ പോലെ  അവർക്കും നമ്മൾ പ്രണയം, സെക്‌സ് ഒക്കെ ആസ്വാദിക്കുന്ന പോലെ അവർക്കും ആകും... എന്നാൽ ആ തലത്തിൽ ചിന്തിക്കാൻ നമുക്ക് ആവില്ല. പേരൻപിൽ പ്രായപൂർത്തിയായ മകളുടെ വികാരങ്ങൾക്ക് മുന്നിൽ നിസ്സാഹനായ പിതാവ് വേദനയോടെ നിൽക്കുന്ന കാഴ്ച കാണാം. ആ വേദന പ്രേകഷകരിലേക്കും പടർന്നു കയറും.   എന്നാൽ കഥപറയുന്നതിനായി സ്വീകരിച്ച നറേഷൻ രീതി  പലപ്പോഴും ഒരു അധികപറ്റായി തോന്നി.  എങ്കിലും മനസിനെ പിടിച്ചുലച്ചുകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു 

നല്ല സിനിമ. ഈ സിനിമ നമ്മെ വല്ലാതെ വേദനിപ്പിക്കും പാപ്പാ എന്ന വിളി ദിവസങ്ങളോളം ചെവിയിൽ തങ്ങി നിൽക്കും.

 

 പേരൻപ് കണ്ടപ്പോൾ ആദ്യം മനസിലേക്ക് ഓടിവന്നതിജ്‌  രണ്ടു വർഷം മുമ്പ് കണ്ട ഒയാസിസ് എന്ന കൊറിയൻ സിനിമയാണ്,  ഭിന്നശേഷിക്കാരുടെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങൾ നിറഞ്ഞ സിനിമയാണ് ഇതും. ഭിന്നശേഷിക്കാരുടെ  പ്രണയം, ലൈംഗികത പോലുള്ള വികാരങ്ങൾ സമൂഹം എങ്ങനെ മനസിലാക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.   പ്രണയം സമൂഹം കാണുന്ന വിധം വളരെ വിചിത്രമാണ് അവർക്കൊരിക്കലും ഇത്തരം അവസ്‌ഥയിൽ ഉള്ളവരുടെ പക്ഷത്ത് നിന്ന് ചിന്തിക്കാൻ ആകില്ല *Oasis*  എന്ന കൊറിയൻ സിനിമയും പറയുന്നത് ഭിന്ന ശേഷിക്കാരുടെ പ്രണയവും സെക്‌സും ആണ്.   *Lee Chang-dong* സംവിധാനം ചെയ്ത ഈ സിനിമയും നമ്മളിൽ പേരൻപ് നമ്മളിൽ ഉണ്ടാക്കിയ പൊള്ളൽ ഉണ്ടാക്കും. പേരൻപിൽ അച്ഛനും മകളും ആണ് എങ്കിൽ ഇതിൽ ഭിന്നശേഷിക്കാരായ രണ്ടുപേരുടെ പ്രണയം ആണ്.

 

2002ൽ ഇറങ്ങിയ ഒയാസിസ് എന്ന കൊറിയൻ സിനിമ കണ്ടിറങ്ങുമ്പോൾ മനസ് വല്ലാതെ  ഇടറി അത്തരത്തിൽ മനസ്സിൽ തട്ടുന്ന ഒരു വ്യത്യസ്‍തമായ പ്രണയ ചിത്രമായിരുന്നു. അതിലെ ദുരന്തം നമ്മെ വേദനിപ്പിക്കും 

ഇപ്പോഴും കുഴപ്പങ്ങളിൽ ചെന്നു ചാടുന്ന ബുദ്ധിസ്ഥിരതയിൽ ചില്ലറ കുഴപ്പങ്ങൾ ഉള്ള ഹോംഗ് ജോ ടു (Sol Kyung-gu) ആണ് ഒരു പ്രധാന കഥാ പാത്രം ഓരോ തവണ ഓരോരോ കുടുക്കിൽ ചെന്ന് പെടുമ്പോഴും വർക്ക്ഷോപ്പ് നടത്തുന്ന അനുജൻ വന്നു രക്ഷിക്കുന്നു. അതിനിടയിൽ ആണ് നടക്കാനോ ഇരിക്കാനോ കഴിയാത്ത ശാരീരികമായി ഒട്ടേറെ പ്രശ്നങ്ങൾ ഉള്ള ശരിക്കും സംസാരിക്കാനും കഴിയാത്ത    ഗോങ് ജ്യൂ  (Moon So-ri)വിനെ കാണുന്ന അതോടെ അയാൾക്ക് അവളെ ഇഷ്ടമാകുന്നു പലവട്ടം അവളെ കാണാൻ വേണ്ടി മാത്രം പലവിധത്തിൽ ഹോംഗ് ജോ അവിടെ എത്തുന്നുണ്ട് പകൽ സമയങ്ങളിൽ ഗോങ് ജ്യൂവിന്റെ സഹോദരനും ഭാര്യയും ജോലിക്കു പോകുന്നതിനാൽ അവൾ ഒറ്റക്കാണ് അവൈഡ് ഉണ്ടാകാറ് ഒരു തവണ അവളെ കണ്ടു സംസാരിച്ചു അവളെ  സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കുന്നു അത് അവളെ വല്ലാതെ അലോസരപ്പെടുത്തുന്നു. അവൾ തളർന്നു വീഴുന്നു.  ഉണ്ടാക്കുന്നു  അതോടെ അവൻ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു. അവൾക്ക് തന്റെ വിസിറ്റിംഗ് കാർഡ് കണ്ണാടിയിൽ അവൻ  ഒട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു എന്നെങ്കിലും എന്നെ ഇഷ്ടപെട്ടാൽ ഈ നമ്പറിൽ വിളിക്കാൻ.  ശാരീരിക പരിമിതികൾ ഉള്ള അവൾ ഒരു ദിവസം സഹോദരന്റെ കൂട്ടുകാരനും കാമുകിയും തമ്മിൽ  തൻറെ  തൊട്ടടുത്ത മുറിയിൽ വെച്ച് നടത്തുന്ന ലൈംഗിക വേഴ്ച എല്ലാം അവൾ കാണുന്നു അതോടെ അവളിൽ താനും ഒരു സ്ത്രീയെണെന്നും തന്നിലേയും സ്ത്രീ പലതും ആവശ്യപ്പെടുന്നു എന്നുമുല്ല വികാരം അവളിൽ ജനിക്കുകയായി

 

അപ്രതീക്ഷിതമായി ഹോംഗ് ജോക്കു അവളുടെ ഫോൺ വരുന്നു. അവളുടെ അവ്യതമായ ശബ്ദം അവനു പെട്ടെന്ന് പിടികിട്ടുന്നു. പിന്നീട് അവളുമായുള്ള യാത്രകൾ അവളെയും തോളിൽപേറി അവൻ പുറംലോകത്തെ കാണിച്ചു കൊടുക്കുന്നു 

ഹോംഗ് ജോയുടെ അമ്മയുടെ ജന്മദിനാഘോഷത്തിൽ അവളുമായി എത്തുന്നതോടെ മൂത്ത ജേഷ്ഠന്റെ ദേഷ്യത്തിന് കാരണമാകുന്നു. അവളെ ഒഴിവാക്കാതെ ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് അയാൾ ആവശ്യപ്പെടുന്നു ഗ്രൂപ്പ് ഫോട്ടോയിൽ അവളെയുമായി ഹോംഗ് ജോ എത്തിയതോടെ തർക്കം മൂർഛിക്കുന്ന തന്റെ കൂട്ടുകാരിയെ കൂടാതെ താനും ഇല്ലെന്നു പറഞ്ഞു ഹോംഗ് ജോ ചടങ്ങു ഉപക്ഷിക്കുന്നു.  അതോടെ അമ്മയുടെ ഇഷ്ട മകനായ ഹോംഗ് ജോ ഇല്ലാതെ ജന്മദിത്വം ആഘോഷിക്കേണ്ടി വരുന്നു. ഗോങ് ജ്യൂവിന്റെആഗ്രഹപ്രകാരം ഞായറാഴ്ച ദിവസം ജേഷ്ഠൻ അറിയാതെ വർക്ക് ഷോപ്പിലെ കാർ എടുത്ത് ഗോങ് ജ്യൂവുമായി കറങ്ങുന്നു തിരിച്ചു വരുമ്പോൾ കാറിന്റെ ഉടമസ്ഥനും ജേഷ്ഠനും കാത്തു നില്കുന്നു അതിനു അയാളെ ജേഷ്ഠൻ വളരെ ക്രൂരമായി ശിക്ഷിക്കുന്നു.

 

ഇവരുടെ പ്രണയം അത്യന്തം തീവ്രമാകുന്നു. ഒരു ദിവസം തന്നിലെ ഒരു രാത്രി തന്നോടൊപ്പം സഹായിക്കാൻ അവൾ ആവശ്യപ്പെടുന്നു. അന്ന് രാത്രി അവളുടെ ആവശ്യപ്രകാരം ശാരീരികമായി ബന്ധപെടുമ്പോൾ അവർ പിടിക്കപ്പെടുന്നു. ശാരീരിക ശേഷിയില്ലാത്ത മിണ്ടാൻ സാധികാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന്  ഹോംഗ് ജോ ടു ജയിലിൽ ആകുന്നു. സമൂഹവും കുടുംബവും അമ്മയും എല്ലാം അവനെ വല്ലാതെ വെറുക്കുന്നു പിന്നീട് ഭ്രാന്തമായ അവസ്ഥയിൽ അവൻ എത്തിപ്പെടുന്നു. ഇതിൽ എടുത്തു പറയേണ്ടത് ഈ രണ്ടുപെടുത്തേയും അഭിനയമാണ് ഹോംഗ് ജോ ടു ആയി അഭിനയിച്ച Sol Kyung-guയും ഗോങ് ജ്യൂവിന്റെ (Moon So-ri) പ്രകടനം നമ്മെ അത്ഭുതപ്പെടുത്തും അതിൽ (Moon So-ri) എന്ന നടി ശാരീരികമായും ഏറെ വിഷമതകൾ അനുഭവിക്കാന് ഈ കഥാപാത്രത്തിനു ജീവൻ നൽകിയിരിക്കുന്നത് 

 

സമൂഹത്തിൽ ഇത്തരം ഭിന്നശേഷിയുള്ളവരുടെ  പ്രണയം എന്നും നമുക്ക് ഒരു തമാശയാണ് എന്നാൽ തീവ്രമായ അവരുടെ ബന്ധത്തെ നാം സാമൂഹികമായി അംഗീകരിക്കാൻ ഇന്നും തയ്യാറല്ല എന്നതു സിനിമ കൃത്യമായി പറയുന്നു. മകളുടെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റാൻ ആണ് വേശ്യയെ തേടിപ്പോകുന്ന അച്ഛന്റെ ദയനീയമായ ഒരവസ്ഥ പേരന്പിൽ കാണാം.. ഇങ്ങനെ രണ്ടു സിനിമകളും പറയുന്ന ഭിന്നശേഷിക്കാരായവരുടെ അവസ്ഥയെ പറ്റി സമൂഹത്തിനു കണ്ണുതുറക്കാൻ പ്രേരിപ്പിക്കും. ഒന്നു കൊറിയൻ സിനിമ എങ്കിൽ മറ്റൊന്ന് തമിഴ് ആണെന്ന് മാത്രം എന്നാൽ ഇതിലൊക്കെ പറയുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ നമുക്ക് കാണാൻ ആകുന്നുണ്ടോ എന്നിതാണ് പ്രസക്തം

Share :

Photo Galleries