Archives / February 2019

ഇന്ദുലേഖവയലാർ
സ്നേഹാഞ്ജലി

ജനൽപ്പാളിയിലൂടെത്തിനോക്കി,

അകലെ,കാറ്റത്താടും,ഒരുകുല,

കൊന്നപ്പൂവുകൾ,ചന്തത്തിൽ.

ഉറക്കം. ദൂരെആകാശത്തലയുന്നു,

താഴെ,നല്ലമനസ്സുകൾ,നാടിൻ,

കരുത്തുകൾ,ശാന്തമായുറങ്ങുന്നു,

അഭിമാനത്തിൻമുഖമുദ്രയുമായ്,

 

ഏതോ.ദുഷ്ടശക്തികളേകിയ,

മരണഗർത്തങ്ങളിൽവീഴുമ്പോഴും,

ഭാരതാംബയ്ക്കൊരുതിലകംചാർത്തി,

നാടിന്നഭിമാന,കർമ്മനിരതരാം

മനുഷ്യാന്മക്കളേ,നമസ്ക്കരിപ്പുനിത്യം.

 

മനസ്സിൽ അഗാധതയിൽ,

അലഞ്ഞുതിരിയുന്നുദു:ഖം

നമ്മുടെ,രാജ്യസംരക്ഷരല്ലോ

ഇന്നു,മണ്ണിൽ,ശാന്തരായിഉറങ്ങുന്നു,

 

അറിയേണംനാം.അവരുടെ,

കർമ്മങ്ങളേ,ധീരയോദ്ധാക്കളേ,

അവരുടെ,സത്കർമ്മങ്ങളേ,

ചൈതന്യങ്ങളേ,ആന്മപ്രണാമം,

 

സ്മാരകശിലകളാക്കാതേ,

ശേഷിയ്ക്കുംഅവരുടെതലമുറയേ,

രാജ്യസ്നേഹമാനവജനതതൻ,

കൈകളിൽ,സുരക്ഷിതരാക്കേണം,

എന്നുംപ്രാർത്ഥിയ്ക്കേണംആ

ചൈതന്യ,ധീര,വീര,സേനാനികളേ.,

 

തമ്മിൽത്തല്ലിരസിയ്ക്കുമ്പോഴും,

ഓർക്കുക നമ്മൾ,നമ്മുടെ

രാജ്യ,കർമ്മസേനയേ,അവരുടെ,

ഉത്തരവാദിത്ത്വങ്ങളേ,

ചേർക്കുക,നെഞ്ചോടെന്നും

വീരധീര,രണഭൂമിയിലെ,യോദ്ധാക്കളേ!

 

നമിയ്ക്കുന്നു,ഞാനും,ചെറുഹൃദയ

തുടുപ്പോടെ,എന്നും,

നിത്യതയേ,പുല്കുംവരേയും.

 

ആലോചനകൾക്കുവിരാമമിട്ടു

ആകാശത്തലഞ്ഞനിദ്രയേ

ആയത്തിൽപിടിച്ചരികേയിരുത്തി

മയക്കംകണ്ണിലാവാഹിച്ചുറങ്ങാൻ

കിടക്കയിൽ,അലസമായികിടന്നു.

 

എപ്പഴോനിദ്രതലോടിയതും

ഏതോ,സ്വപ്നമയൂരങ്ങളിൽ

സഞ്ചരിച്ചതുംഅറിയാതേ

ഉണർന്നു,സൂര്യതലോടലിൽ

ശാന്തിതീരങ്ങളിലെയാന്മാക്കൾക്ക്

അഞ്ജലീകൂപ്പി,നടന്നു.

പ്രഭാതഹൃദയങ്ങളിലേയ്ക്ക്

 

 

Share :