Archives / February 2019

കൃഷ്ണൻനമ്പുതിരി ചെറുതാഴം
കോലം കെടുത്തും

കാട്ടിലേകാന്തനായച്ചടക്കത്തിലായ്
കാട്ടാളനാദികാവ്യം ചമച്ചുപോൽ!
കാരുണ്യമേകും ഹൃദയത്തിലെത്തി
കാവ്യമായൊഴുകുമനുഭൂതി.
സത്യം തെളിഞ്ഞങ്ങു പാടുവാൻ
സത്തും മനസ്സുമൊത്തങ്ങു യാത്രാ.
സത്യം ധരിക്കാതകലുന്ന മാനസം
സ്നേഹബന്ധങ്ങളറിയാതുഴലും.
താന്താൻ നിരന്തരം ചെന്നടുക്കാ
                                       തെങ്ങു
തന്റേയിടം കണ്ടു തന്റേടമേല്ക്കും?
ബിരുദങ്ങളില്ലാതനുഭൂതിയേറ്റുവോ
ബിരുദങ്ങളേറി ദുരിതത്തിലായോ?
അറിവല്ല കാര്യമറിവിൻ വിശുദ്ധിയോ,
മറിമായമേല്ക്കാത്ത വാസനാ
                                  വൈഭവം.
മാനം മറയ്ക്കുന്നയാഭാസമേറ്റുവോ
മോഹങ്ങളേറിത്തുലയുന്നുവോ?
കാവ്യങ്ങളേല്ക്കുന്ന കാലമോ?
കലാപങ്ങളില്ലാത്ത രാഷ്ട്രീയമോ?
കലികാലമെന്നാലുമാചാരമേറും
കോലം കെടുത്തുന്നയന്ധവിശ്വാസമോ!

Share :