ആർത്തവം
"അശ്രീകരം "ദേവകിയമ്മേടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടാണ് മീനു ഉണർന്നത്. എത്ര പറഞ്ഞാലും കേൾക്കില്ല, ഇനി ഞാൻ പറേണത് കുട്ടീടെ ചെവിയിൽ കേറില്ലാന്ന് ഉണ്ടോ? കട്ടിലിൻമേൽ കിടക്കരുത് നിലത്തു പായ വിരിച്ചു കിടക്കാൻ, എത്ര വെട്ടായ് പറയണ്, ആ കട്ടിലിൻ മേൽ കുട്ടി ഒന്ന് നോക്കിയേ..
"മീനു നോക്കിയപ്പോൾ ഫുൾ ബ്ലഡ് "അതിനിപ്പോ ഞാൻ എന്താ ചെയ്യുക? ബെഡ്ഷീറ്റ് ഇപ്പോൾ കഴുകാം. മീനു എണിറ്റു ബെഡ്ഷീറ്റ് അലക്കാൻ ഇട്ടു.
എന്നിട്ടും അമ്മേടെ അരിശം തീരണില്ല." ഉമ്മറത്തേക്ക് ഒന്നും പോകണ്ടാട്ടോ,കേൾക്കണണ്ടോ നീയ്യ്? "മീനു ദേഷ്യത്തോടെ "കേട്ടു "
ദേവകിയമ്മ ജാനുനോടായ് വക്കിൽ അമ്മയ്ക്ക് ഇതൊന്നും സുഖിക്കണണ്ടാകില്ല ജാനുവേ.
ജാനു "ദേവകി അമ്മേ,മീനൂട്ടി കുട്ടി അല്ലെ? അവൾ എങ്ങനെയാ ഇവിടുത്തെ ആചാരാനുഷ്ട്ടാനങ്ങൾ അറിയണേ"
ദേവകി അമ്മ അരിശത്തോടെ "അവൾക്കൊരു കുട്ടിയുണ്ട് അത് ജാനുവിന് അറിവില്ല എന്നുണ്ടോ? "
ജാനു നിശബ്ദയായി.
മീനു കുളി കഴിഞ്ഞു അടുക്കളയിൽ എത്തി, ജാനുനെ നോക്കി ചിരിച്ചു. ജാനു കണ്ണടച്ചു കാണിച്ചു, ഒന്നും മിണ്ടണ്ട എന്നതിന്റെ ഒരു സിംബൽ ആണ് ഈ കണ്ണടപ്പ്.
മീനു - ജാനുട്ടി അമ്മേ എന്താ കഴിക്കാൻ?
(ജാനകി അബദ്ധത്തിൽ കുട്ടിക്ക് നോക്കാൻ പാടില്ലേ )
18 വർഷായി ജാനകി ഇവിടെ, ഇനി ഞാൻ ജാനകിക്കും പറഞ്ഞു തരണോ എല്ലാം ദേവകി അമ്മ ജാനുവിനോട് ആയി പറഞ്ഞു.
കുട്ടി ഇനി ഇവിടേം കൂടി തൊട്ട് അശുദ്ധാക്കണ്ട, അങ്ങട്ട് മാറി ഇരിക്ക്, ഞാൻ എടുത്തു തരാം, കുളോ, കാവും ഒക്കെയുള്ള തറവാട് ആണ്. കുട്ടീടെ ഈ പ്രവർത്തി മോഹൻ അംഗീകരിച്ചു തരായിരിക്കും,എന്നെക്കൊണ്ടാവില്ല.
കഴിഞ്ഞ പ്രശ്നത്തിലെ പറഞ്ഞു, കാവ് അശുദ്ധായിരിക്കുന്നു എന്ന്. വീട്ടിൽ പോയ് നിന്ന് കുളി കഴിഞ്ഞു വരാൻ പറഞ്ഞാ അത് മോഹനുപോലും പിടിക്കില്ല,"അവൻ ഇവിടെ തന്നെ വളർന്നതല്ലേ ആവോ? '
ജാനു -വടക്കേടത്തു ഒരു വലിയ ചേര പടം കിടക്കണ്.
ദേവകി അമ്മ -അതെങ്ങനെയാ കിടക്കാതിരിക്കണെ,അവരുടെ വഴി മുഴുവൻ എന്തോ വലിച്ചെറിഞ്ഞു അശുദ്ധാക്കണതല്ലേ, ഞങ്ങടെ കാലത്ത് ഈ കുന്ത്രാണ്ടമൊന്നും ഇല്ലായിരുന്നു. (ദേവകി അമ്മ നോക്കാനായി പുറത്തേക്കു പോയ് )
ഇത്രയും നേരം മൗനമായിരുന്ന മീനു ശബ്‌ദിച്ചു തുടങ്ങി. അമ്മയോട് തർക്കിക്കാൻ ഞാനില്ല, കുളോ, പാലച്ചോടും,യക്ഷിയും, നാഗത്താൻമാരും,കൂമനും ഒക്കെ പേടി ആയിട്ട് വയ്യാ.ആ മോഹന് ഇതൊന്നും അറിയണ്ട, എന്നെ ഇവിടെ തനിച്ചാക്കി വിദേശത്തു പോയ് കഴിയുന്നു,എനിയ്ക്കും അവിടെ മതി ആയിരുന്നു,അവിടെ നിന്നപ്പോസുഖായിരുന്നു, ഈ പെരിയഡ്‌സ് വന്നാലും പ്രശ്നമില്ല,ന്റെ മോഹൻ ന്നെ കെട്ടിപിടിച്ചല്ലേ കിടക്കു.
ജാനകി -കുട്ടി മിണ്ടാണ്ടിരിക്കു ഇതൊന്നും അമ്മ കേൾക്കണ്ട.
അമ്മ ഇല്ലാത്ത ധൈര്യത്തിൽ ആണ് ഇത്രയും പറഞ്ഞത്,
"ആണോ വക്കിൽ അമ്മേ "ജാനുട്ടി ഈ വിളി ഇനിയും നിർത്താറായിട്ടില്ലേ. നിക്ക് ആ പണി വയ്യ. കോട്ടു ഊരിയിട്ട് എത്ര കാലായി.
"കുട്ടിക്ക് പോകാൻ വയ്യാഞ്ഞിട്ടല്ലേ ഇവിടെ ആരും എതിർക്കിണില്ലല്ലോ "
ജാനുട്ടിക്കു അറിയാത്തതല്ലല്ലോ വടക്കേലെ മാധവൻ മാമന്റെ എതിർഭാഗം വാദിച്ചതിന്റെ പുകില് ഒന്നും. ഞാൻ സത്യത്തിനൊപ്പമേ നിൽക്കു.അമ്മേടെ മുഖം കടന്നൽ കുത്തിയ പോലെ ഇരുന്നു, കുറെ ദിവസം മിണ്ടാണ്ടമില്ല, ഒന്നോർത്താൽ നിർത്തിയ നന്നായി ജാനുട്ടി. എനിക്ക് പിടിക്കാത്ത ജോലി, അച്ഛന്റെ ഇഷ്ടത്തിന് പോയതാ. പിന്നെ മോഹന്റെ കൂടെ പോകാൻ ഒരു കാരണം കൂടി വേണ്ടേ..
ജാനു - അപ്പൊ കുട്ടി മോഹന്റെ കൂടെ പോകാൻ വേണ്ടിയായിരുന്നുവോ വക്കിൽ ഉദ്യോഗം ഉപേക്ഷിച്ചേ
മീനു "ചുറ്റും നോക്കി, അതെ ജാനുട്ടി, അവിടാകുമ്പോൾ ഈ തൊട്ട് കൂടാഴ്‌മ ഇല്ലല്ലോ.
"ദേവകി അമ്മ വരുന്നു "
എന്തേലും കഴിച്ചുവോ കുട്ടിയെ? അവിടെ നീളമുള്ള ഒരു ചേര പടം. ആ കാര്യസ്ഥൻ നീലാണ്ടനോട് പറഞ്ഞു, ന്റെ കുട്ടിയെ നീ ഒന്ന് മനസ്സിലാക്കൂ ഇവിടുത്തെ രീതികള്.
മീനു -അമ്മേ ഈ ദൈവങ്ങൾക്ക് തൊട്ട് കൂടാഴ്‌മ ഇല്ലേ? ഞാൻ കേട്ടിട്ടുണ്ടല്ലോ
"എന്ത് ചോദിച്ചാലും തർക്കുത്തരം. വന്നനാള് തൊട്ട് അതിന് കുറവ് ഒട്ടും ഇല്ല "ദേവകി അമ്മ പിറുപിറുത്തു
ജാനകിയെ നിനക്കറിയോ കാവിലെ പൂരത്തിന് തറവാട്ടിൽ ഉള്ളവർ മുഴുവൻ സെറ്റ് ഉടുത്തു വരുമ്പോൾ ഇവളുടെ ഒരു ജീൻസും ടോപ്പും, വന്നവരുടെ കണ്ണ് മുഴുവൻ അവളിലായിരുന്നു. പിന്നീട് എല്ലാവരുടെയും ചോദ്യത്തിന് മറുപടി പറഞ്ഞത് ഞാനല്ലേ. മാധവൻ മാമന്റെ ആക്കി ഒരു ചോദ്യം? "തമ്പുരാട്ടി കുട്ടി എപ്പോഴാ മദാമ്മ കുട്ടി ആയെന്നു "വാദിക്കാത്തതിന്റെ ചൊരുക്ക്, മാധവൻ മാമ കാലു പിടിച്ചില്ലേ അവളുടെ,പെൺകുട്ടികൾക്ക് ഇത്ര വാശി പാടുണ്ടോ? ഭാഗ്യത്തിന് വിലാസിനി ചിറ്റ വിളിച്ചു.
ഫോൺ അടിക്കണ് ഒന്നു നോക്ക് ജാനുവേ, ആരാച്ചാ തിരുമേനി ഇവിടെ ഇല്ല, പിന്നീട് വിളിക്കാൻ പറ, ജാനു ഫോൺ എടുക്കുന്നു
ജാനകി - മോഹൻ കുഞാമ്മേ
മോഹൻ -ജാനു ഏട്ടത്തിയെ സുഖാണോ?
ജാനു - അതെ കുഞ്ഞേ
ദേവകി അമ്മ ഓടി വന്നു ഫോൺ മേടിച്ചു. നീ വിളിക്കാൻ കാത്തിരിക്കയായിരുന്നു,ഇവിടെ ഒരു കെട്ടിലമ്മ ഇല്ലേ, അതിനെ കൂടെ കൊണ്ട് പോയ്‌ക്കോ തറവാട് മുടിപ്പിക്കും മുൻപ്.
മോഹൻ -അവൾ കേൾക്കണ്ടാമ്മേ എന്താ എപ്പോ പറ്റിയെ
നിനക്ക് അറിയാവുന്ന അല്ലെ വീട്ടിലെ ആചാരങ്ങൾ ഒക്കെ, അതൊക്കെ ആ കുട്ടി തെറ്റിക്കും, എന്തെലും പറഞ്ഞാൽ തർക്കുത്തരം,നിനക്ക് അറിയണതല്ലേ 4മണിക്ക് കുളിച്ചു അടുക്കളയിൽ കേറും ഇവിടൊരുത്തി 7 മണി ആച്ചാ പോലും കിടപ്പ്
മോഹൻ -അമ്മേ വിദേശത്തു പഠിച്ച കുട്ടി അല്ലെ അവൾക്ക് ഈ അനുഷ്ടാനങ്ങളിൽ ഒന്നും വിശ്വാസം ഇല്ല.
അന്നേ ഞാൻ പറഞ്ഞു ഈ ബന്ധം ശരിയാവില്ല എന്ന്, അന്ന് നിനക്ക് നിർബന്ധം, അവളുടെ തൊലി വെളുപ്പ് കണ്ടു നീ മയങ്ങി അതെങ്ങനെയാ "കാവിലെ ദേവി അല്ലെ ""
മോഹൻ -ഞാൻ പറയാം,, അച്ഛൻ എന്തെ?
മനയ്ക്കലെ മാധവൻ പോറ്റിക്കു ഇത്തിരി കൂടുതലാ കാണാൻ പോയ്,
മോഹൻ - അവളോ?
ഇവിടെ എവിടെങ്കിലും വായിച്ചു കൊണ്ട് ഇരിക്കുന്നുണ്ടാകും.
"മീനുവേ, മീനുവേ, ഇങ്ങട്ട് വാ മോഹനാ "
മീനു -മോഹൻ വിളിച്ചില്ലല്ലോ ഇന്ന് ഫ്രൈഡേ ആയിട്ട്?
അപ്പടി തിരക്കായിരുന്നെടാ, ന്റെ കുട്ടി എന്താ ഇങ്ങനെ, ഞാൻ പറഞ്ഞതല്ലേ. ഇവിടുത്തെ പോലെ അവിടെ നടക്കാൻ പറ്റുമോ? നീ ആ വക്കിൽ പണിക്ക് തന്നെ പോ.
മീനു -ഞാൻ പോണില്ല എനിക്ക് പിടിക്കണില്ല,എല്ലാരും കൂടെ എന്നെ കാവിലെ ദേവി ആക്കാൻ ഉള്ള ശ്രെമാ അതാച്ചാ നടക്കണില്ല താനും.
നീയങ്ങനെ ചെയ്തിട്ടല്ലേ അമ്മ പറേണത്
മീനു - എന്നെ കൊണ്ടാവില്ല മോഹാ 4 ദിവസം ഒരു മുറിയിൽ തളച്ചിടാൻ. ആ എഴുത്തുകാരി രേണുക യില്ലേ അവർ എഴുതിയത് മോഹൻ വായിച്ചുവോ, അന്ന് ഞാൻ തന്നെ അല്ലെ.
'"പുതു പൂവ് വിരിയുന്ന കാന്തിയോട് എന്നും
പൂത്തു വിരിയുന്ന പെൺപൂവ് നീ "
എന്ന് തുടങ്ങണ വരികൾ. അത് എവിടെ നേരം. ഇങ്ങനെ ഒക്കെ വരണത് കൊണ്ടല്ലേ നമ്മുടെ മനു കുട്ടനെ നമുക്ക് കിട്ടിയേ?
നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല, എത്രയും പെട്ടന്ന് നിന്നെ ഇങ്ങട്ട് കൊണ്ട് വരണം, എനിക്ക് വയ്യാ എല്ലാരുടെയും പരാതി കേൾക്കാൻ മോഹൻ ഒന്ന് കൂടി ന്റെ മോളെ നിക്ക് വക്കിൽ കോട്ടു ഇട്ടൂടെ?
മീനു - അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റി നിർത്തി എന്നിലെ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന കാലം വരട്ടെ അന്നിടാം ഞാനാ വക്കിൽ കോട്ടു.
നീ മാറില്ല മീനു, മോഹൻ ദേഷ്യത്തോടെ ഫോൺ വെക്കുന്നു.
മീനു തൊടിയിലേക്കു ഇറങ്ങുന്നു, ചുറ്റിനു ആരും ഇല്ല, എത്ര രസാ ഇവിടെ കുളം, കാവ്,പ്രകൃതി ഭംഗി ആസ്വദിക്കേണ്ട ഇടം, ഇളം കാറ്റേറ്റ് ആലോലമാടുന്ന ഇലകളെ നോക്കി എന്ത് രസാ വായിച്ചിരിക്കാൻ ആ എന്നെ ഇവിടെ പൂട്ടി ഇട്ടേക്കണ്, പാലമരത്തിൽ പതിവായി വന്നിരിക്കാറുള്ള മൂങ്ങ അവിടെ തന്നെ ഉണ്ട്,അതിനു വരെ എന്റെ മനസ്സ് മനസ്സിലായിന്നു തോന്നുണ്."ആരോ വരുന്ന കാലൊച്ച "
മീനു ഭീതിയോടെ ഓടി മറയുന്നു. തനിയെ പിറുപിറുത്തു കൊണ്ട്'"ഈ അനാചാരങ്ങൾ നിലക്കുന്ന കാലത്ത് വരാട്ടോ..............