Archives / February 2019

ജ്യോതി സാവിത്രി
എന്റെ കാട്

കാടകം പൂകണം

കാടിന്റെ നെഞ്ചിലെ

നേരിന്റെ ചൂരിൽ

എനിക്കു മദിക്കണം

കാട്ടുഭയക്കച്ച-

യൂരിയെറിയണം

കാട്ടുമൗനത്തെ-

യുടയ്ക്കണം, പിന്നെയാ

കാട്ടു തെച്ചിപ്പൂ-

ച്ചുവപ്പിലെന്നുള്ളിലെ

കാമനകളെല്ലാം

കുടഞ്ഞിടേണം, എന്റെ

കാടിന്റെ പാട്ടേറ്റു

പാടണം, പാട്ടിന്റെ

നോവറിഞ്ഞാ നോവി-

ലെല്ലാം മറക്കണം

കാട്ടുറുമ്പിൻ കൂടു

പോലെ ഞെരിക്കണം

കാൽക്കീഴിലോരോരോ

പേക്കിനാവോർമ്മയും...

കാട്ടുവേരായിപ്പടരണം, മണ്ണിലാ

കാട്ടുഗന്ധത്തിൽ

പതിയെയലിയണം...

   

Share :