Archives / February 2019

അനീഷ് ആശ്രാമം
കാളവണ്ടി 

മണികിലുക്കി ആടിയാടി
കടകട ചക്രമുരുട്ടി
ലാടം തറച്ചൊരു  കുളമ്പുമായി
ടകടക ശബ്ദമുയര്‍ത്തി
കാളക്കുട്ടന്മാര്‍ വലിച്ചുകൊണ്ടു 
ചക്കടാവണ്ടി  വരുന്നുണ്ടു .
കൊയ്ത്തു കഴിഞ്ഞൊരു പാടത്തെ ,
കറ്റയും വയ്ക്കോലും കയറ്റി
കുന്നു കയറി കിതച്ച് കിതച്ച് വരുന്നുണ്ടു .
മുതുകാള കാളക്കാരൻ  കേളൻ
ഉറങ്ങിയിരിപ്പാണ്
ചാട്ടയടിയേറ്റ് തഴമ്പിച്ച മുതുകില്‍
ഭാരം പേറി മൂവന്തിയോളം നടന്ന്
കല്‍ത്തൊട്ടിയിൽ ദാഹം അടക്കാനായ്
തണല്‍പിടിച്ച് കുട്ടന്മാര്‍ നില്‍പ്പായി.
മൂക്കിട്ട നക്കി നക്കി
ചിരകാല സ്മരണകള്‍ അയവിറക്കി
ചെണ്ടകൊട്ടി നടന്ന കാലമൊക്കെ
വിസ്മൃതിയില്‍ മാഞ്ഞു പോയി.
കാലത്തിനോത്തൊരു മാറ്റം വന്നു
ചാട്ടയടിയേറ്റ  മുതുകിന്,
തീൻ മേശയില്‍ രുചിയേറി നിന്നു
കാലചക്രത്തിന്‍റെ വേഗത്തിരിച്ചിലില്‍
കാണാതായൊരു ചക്രവണ്ടിയായി കാളവണ്ടി .

 

Share :