Archives / October 2017

മുല്ലശ്ശേരി
അയ്യപ്പനില്ലാതെ കടന്നുപോയ ഏഴു വർഷം

ഇക്കഴിഞ്ഞ ദിവസം നേമത്തു (അയ്യപ്പൻറെ വീട്ടിൽ ) പോയിരുന്നു. അയ്യപ്പൻറെ മൂത്ത സഹോദരി സുബ്ബലക്ഷ്മിയെ കണ്ടു.മകൻ ജയനോടൊപ്പം ഒരു വാടക വീട്ടിലാണ് താമസം.അവരുടെ വീട് നാലു വർഷത്തിന് മുൻപ് പൊളിച്ചു.സർക്കാർ കൊടുത്ത മൂന്നു ലക്ഷം രൂപകൊണ്ട് വീടിന്റെ പണി തുടങ്ങി.ഇതുവരെയും പൂർത്തിയാക്കാൻ സാധിച്ചില്ല.അയ്യപ്പൻറെ “പെങ്ങളില” ഇപ്പോൾ രോഗിയാണ്.പ്രായത്തിന്റെ ക്ഷീണവുമുണ്ട്. മന്ദബുദ്ധിയായ മരുമകൻ (ബിജു) മരിച്ചുപോയി രണ്ടു വർഷം മുൻപ്.ഇളയവർ ജയനും രാജീവുമാണ്.ജയന്റെ മകൾ മേഘ ഇന്ന് പ്ലസ് വണ്ണിൽ പഠിക്കുന്നു(അയ്യപ്പൻറെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു,കവി മരിക്കുമ്പോൾ ഒൻപതു വയസ് ) രാജീവ് ഒരു തടിക്കടയിൽ പണിക്ക് പോകുന്നു.വിവാഹിതനാണ്.കുട്ടികളില്ല.ബൈക്ക് ആക്സിഡന്റിൽ കാഴ്ച ശക്തിക്ക് പ്രശ്നമുണ്ട്. കവി മരിച്ചശേഷം പ്രസാധകരിൽ നിന്നും ഒന്നും കിട്ടിയിട്ടില്ല.ജയനുമായാണ് സംസാരിച്ചത്

അവിടെ കണ്ടതും കേട്ടതും കുറിച്ചിടുന്നു.
മുല്ലശ്ശേരി

Share :

Photo Galleries